ഇന്ത്യയും ദുബായുമായുള്ള സ്വര്‍ണവിലയിലെ അന്തരം കുറഞ്ഞു

ഇന്ത്യയുമായി 5 ശതമാനം വ്യത്യാസം മാത്രമാണ് ദുബായില്‍ സ്വര്‍ണത്തിനുണ്ടാവുക

dot image

ബജറ്റിന് പിന്നാലെ ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതി തീരുവ കുറച്ചതോടെ ദുബായുമായുള്ള സ്വര്‍ണവിലയിലെ അന്തരം വലിയ രീതിയില്‍ കുറഞ്ഞു. ഇന്ത്യയുമായി 5 ശതമാനം വ്യത്യാസം മാത്രമാണ് ദുബായില്‍ സ്വര്‍ണത്തിനുണ്ടാവുക. നേരത്തേ യുഎഇയില്‍ നിന്ന് 100 ഡോളര്‍ (8300 രൂപ) വിലമതിക്കുന്ന സ്വര്‍ണം ഇന്ത്യയിലെത്തുമ്പോള്‍ കസ്റ്റംസ് തീരുവ ഉള്‍പ്പെടെ ഏകദേശം 115 ഡോളര്‍ (9,628 രൂപ) നല്‍കേണ്ടിയിരുന്നു.

എന്നാല്‍, കസ്റ്റംസ് തീരുവ 15ല്‍ നിന്ന് ആറ് ശതമാനമായി കുറച്ചതോടെ ഇതേ സ്വര്‍ണത്തിന് 106 ഡോളര്‍ (8874 രൂപ നല്‍കിയാല്‍ മതി ഇതേ അളവിലുള്ള സ്വര്‍ണം ഇന്ത്യയില്‍ നിന്ന് വാങ്ങുകയാണെങ്കിലും 112 മുതല്‍(9,377 രൂപ) 115 ഡോളര്‍ (9,628) വരെ വില വരും.

വിലയിലെ അന്തരം കുറഞ്ഞതോടെ സ്വര്‍ണം വാങ്ങാനായി മാത്രം ദുബായിലേക്ക് വരുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവു വരുമെന്നാണ് ഈ മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങിയാല്‍ അഞ്ചു ശതമാനം വാറ്റ് (മൂല്യവര്‍ധിത നികുതി) നല്‍കണം. എന്നാല്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ഈ നികുതി അവരുടെ മടക്കയാത്രയില്‍ വിമാനത്താവളത്തില്‍ നിന്ന് തിരികെ ലഭിക്കും. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാന്‍ ദുബൈ വിപണി തന്നെയാണ് മികച്ച ഓപ്ഷന്‍.

dot image
To advertise here,contact us
dot image