യൂസഫലിയുടെ പങ്കാളിത്തത്താല്‍ മുന്നേറി സംസ്ഥാനത്തെ ബാങ്കുകളും

ഫെഡറല്‍ ബാങ്കില്‍ മാത്രം 1,112 കോടി മൂല്യമുള്ള ഓഹരിയാണ് അദ്ദേഹത്തിനുള്ളത്
യൂസഫലിയുടെ പങ്കാളിത്തത്താല്‍ മുന്നേറി സംസ്ഥാനത്തെ ബാങ്കുകളും

കൊച്ചി: കേരളത്തിലെ ബാങ്കുകളിൽ വലിയ പങ്കാളിത്തവുമായി ലുലു ഗ്രൂപ്പ് സ്ഥാപകൻ എം എ യൂസഫലി. സംസ്ഥാനത്തെ എല്ലാ ബാങ്കുകളിലും യൂസഫലിക്ക് നിക്ഷേപമുണ്ട്. കൂടാതെ ഒരു വ്യക്തിഗത നിക്ഷേപകന് അനുവദനീയമായ പരമാവധി നിക്ഷേപം 5% അടുത്ത് അദ്ദേഹം നിലനിർത്തുകയും ചെയ്യുന്നുണ്ട്.

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ 4.99% ഓഹരികളാണ് യൂസഫലി സ്വന്തമാക്കിയിരിക്കുന്നത്. 2018 സെപ്റ്റംബറിൽ 21,346,993 ഓഹരികളും 2021 മാർച്ചിൽ 1,066,666 ഓഹരികളുമാണ് യൂസഫലി സ്വന്തമാക്കിയത്. രണ്ട് സന്ദർഭങ്ങളിലും ഒരു ഷെയറിന് 40 രൂപ എന്ന നിരക്കിലാണ് അദ്ദേഹം നിക്ഷേപിച്ചത്.

ഫെഡറൽ ബാങ്കിലാണ് യൂസഫലി ഏറ്റവും വലിയ നിക്ഷേപം നടത്തിയിരിക്കുന്നത്. ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിൽ 1,112 കോടി മൂല്യമുള്ള ഓഹരിയാണ് അദ്ദേഹത്തിനുള്ളത്. സൗത്ത് ഇന്ത്യ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക് എന്നിവയിലും യൂസഫലിക്ക് നിക്ഷേപമുണ്ട്.

യൂസഫലിയുടെ പങ്കാളിത്തത്താല്‍ മുന്നേറി സംസ്ഥാനത്തെ ബാങ്കുകളും
'തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത് കേരളത്തിൽ'; റിസർവ് ബാങ്ക്

ഒരു വ്യക്തിഗത നിക്ഷേപകന് റിസർവ് ബാങ്കിന്റെ അംഗീകാരമില്ലാതെ ഒരു ഇന്ത്യൻ ബാങ്കിൽ 5% വരെ ഓഹരി കൈവശം വയ്ക്കാം. 5% ത്തിൽ കൂടുതലുള്ള ഏതൊരു വർദ്ധനവിനും ആർബിഐ അനുമതി ആവശ്യമാണ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 4.32 ശതമാനം ഓഹരിയാണ് യൂസഫലിയുടെ കൈവശമുളളത്.

ബാങ്കുകളിൽ മാത്രമല്ല സംസ്ഥാന അധിഷ്ഠിത കമ്പനികളിലും അദ്ദേഹത്തിന് ഓഹരികളുണ്ട്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ), കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) എന്നീ സ്ഥാപനങ്ങളിലും അദ്ദേഹത്തിന് ഓഹരിയുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com