'ആരം’ സിനിമയുടെ എക്സ്ക്ലൂസീവ് സ്ട്രീമിംഗ് പാർട്ണറായി സോണി ലിവ്

ചിത്രം മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് അണിയറപ്രവർത്തകർ ഇക്കാര്യം പ്രഖ്യാപിച്ചത്. സ്ട്രീമിംഗ് തീയതി പിന്നീട് അറിയിക്കും.

'ആരം’ സിനിമയുടെ എക്സ്ക്ലൂസീവ് സ്ട്രീമിംഗ് പാർട്ണറായി സോണി ലിവ്
dot image

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രം ‘ആര’ത്തിന്റെ എക്സ്ക്ലൂസീവ് സ്ട്രീമിംഗ് പാർട്ണറായി സോണി ലിവ്. ചിത്രം മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് അണിയറപ്രവർത്തകർ ഇക്കാര്യം പ്രഖ്യാപിച്ചത്. സ്ട്രീമിംഗ് തീയതി പിന്നീട് അറിയിക്കും.

ഒരു മരണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളും പോലീസ് ഉദ്യോഗസ്ഥനായി സൈജു കുറുപ്പിന്റെ പ്രകടനവും ശ്രദ്ധ നേടുന്നു. അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

വിഷ്ണു രാമചന്ദ്രൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും എഡിറ്റിംഗ് വി. സാജനും സംഗീതം രോഹിത് ഗോപാലകൃഷ്ണനും നിർവഹിച്ചിരിക്കുന്നു. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ്പും ഡോ. അബ്ദുൽ ഹമീദ് ഗുഡ് ഹോപ്പും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. റോവാൻ എന്റർടെയ്ൻമെന്റ്സും ഗുഡ് ഫെല്ലാസും ചേർന്നാണ് തിയേറ്റർ റിലീസ്. ആരം’ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു.ഡിജിറ്റൽ: ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ്ഫോർത്ത്, പി.ആർ.ഒ: ഐശ്വര്യ രാജ്.

Content Highlights:  SonyLIV has been announced as the exclusive streaming partner for the Malayalam movie Aaram. The association confirms SonyLIV as the film’s digital streaming platform, with further details about its OTT release to be announced.

dot image
To advertise here,contact us
dot image