കേരളം ബിസിനസ് സംസാരിക്കുന്നു: 'സീക്കോൺ 26' സെപ്റ്റംബർ 1ന് കോഴിക്കോട്ട്

സംരംഭകർക്കും പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുമായി ബിസിനസ് സമ്മിറ്റ്. ചെറുകിട - ഇടത്തരം സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും പുതിയ വികസന സാധ്യതകളും ബിസിനസ് തന്ത്രങ്ങളും പങ്കുവയ്ക്കാം

കേരളം ബിസിനസ് സംസാരിക്കുന്നു: 'സീക്കോൺ 26' സെപ്റ്റംബർ 1ന് കോഴിക്കോട്ട്
dot image

കോഴിക്കോട്: സംരംഭകർക്കും പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുമായി നടത്തുന്ന ബിസിനസ് സമ്മിറ്റ് 'സീക്കോൺ 26' സെപ്റ്റംബർ 1ന് കോഴിക്കോട്ട് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ സംരംഭകരുടെ കൂട്ടായ്മയായ സീ കമ്മ്യൂണിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചെറുകിട - ഇടത്തരം സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും പുതിയ വികസന സാധ്യതകളും ബിസിനസ് തന്ത്രങ്ങളും പങ്കുവയ്ക്കാനാണ് സമ്മിറ്റ് നടത്തുന്നതെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 1000 സംരംഭകർ പരിപാടിയിൽ പങ്കെടുക്കും. സെപ്റ്റംബർ 1ന് രാവിലെ 9.30ന് മുഖ്യമന്ത്രി വിഡി സതീശൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഡോ. ഷാഹുൽ ഹമീദ് സിപി അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. പിഎംഎ സമീർ എംഎൽഎ. മുഖ്യപ്രഭാഷണം നടത്തും.

മലബാറിലെ മുതിർന്ന വ്യവസായികളായ പി.വി. ചന്ദ്രൻ, പി.കെ. അഹമ്മദ്, ഡോ. കെ മൊയ്തു, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി എന്നിവരെ ചടങ്ങിൽ ആദരിക്കും. എം കെ രാഘവൻ എം പി, അഡ്വ. കെ ജയന്ത് എംഎൽഎ., അഡ്വ. കെ പ്രവീൺ കുമാർ എംഎൽഎ, അഡ്വ. ഫൈസൽ ബാബു എംഎൽഎ, എപി കരീം ഹാജി, ഒഎംഎ റഷീദ് എന്നിവർ പ്രസംഗിക്കും.

വ്യവസായ പ്രമുഖർ, നിക്ഷേപകർ, നയരൂപകർത്താക്കൾ, സാമ്പത്തിക വിദഗ്ധർ ഉൾപ്പെടുന്ന പാനൽ ചർച്ചകളും പ്രസന്റേഷനുകളും സമ്മിറ്റിലുണ്ടാകും. സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള രഹസ്യങ്ങൾ, സംരംഭകരുടെ സാധ്യതകളും പരിമിതികളും, ബിസിനസിൽ എങ്ങനെ സുസ്ഥിര വളർച്ച നേടാം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ.) ബിസിനസിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, സ്റ്റാർട്ടപ്പുകളെ എങ്ങനെ വിജയത്തിലെത്തിക്കാം തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. മെഹബൂബ് എംഎ, സുമേഷ് ഗോവിന്ദ്, മധു ഭാസ്കരൻ, മെഹറൂഫ് മണലോടി, ആർക്കിടെക്റ്റ് ടോണി ജോസഫ്, ഉമർ അബ്ദുസ്സലാം, സി.എസ്. ആഷിഖ്, വി സുനിൽകുമാർ തുടങ്ങിയവർ ചർച്ചകൾ നയിക്കും.

സ്റ്റാർട്ടപ്പ് വിജയം സ്വപ്നം കാണുന്നവർക്ക് ബിസിനസ് ആശയങ്ങൾ അവതരിപ്പിക്കാനും പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്താനും വിജയതന്ത്രങ്ങൾ അറിയാനും അവസരം കിട്ടും. നെറ്റ്‌വർക്കിങ്ങിനുള്ള മികച്ച അവസരവും സമ്മിറ്റിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും. പ്രമുഖ സംരംഭകരുമായി ആശയവിനിമയം നടത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. സമ്മിറ്റിന്റെ ഭാഗമായി ബിസിനസ് എക്സ്പോയും സംഘടിപ്പിക്കും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി.

'സീക്കോൺ 26' ചീഫ് പാട്രൺ പിഎംഎ സമീർ എംഎൽഎ, സംഘാടക സമിതി ചെയർമാൻ ഡോ. ഷാഹുൽ ഹമീദ് സിപി, കൺവീനർ എൻജിനീയർ ഷമീം കെ, പ്രോഗ്രാം ഡയറക്ടർ മുഹമ്മദ് സഫ്വാൻ എംകെ, ഒഎംഎ റഷീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

For more details contact:

Kokopelli Public Relations: 6235588429 | E-mail: [email protected]
Media Partner: Reporter Business

Content Highlights:Xecon 26 Business Summit to be held in Kozhikode on September 1. Expected participation of 1,000 entrepreneurs from across the state. Focus on SMEs, startups, investment opportunities, and business growth strategies.Sessions on financial freedom, sustainable business growth, startup success, and AI in business.

dot image
To advertise here,contact us
dot image