പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു; മലപ്പുറത്ത് വീട്ടമ്മക്ക് ദാരുണാന്ത്യം

കരുവാരക്കുണ്ടിലാണ് സംഭവം നടന്നത്

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു; മലപ്പുറത്ത് വീട്ടമ്മക്ക് ദാരുണാന്ത്യം
dot image

മലപ്പുറം: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം നടന്നത്. കരുവാരക്കുണ്ട് കല്‍ക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്.

ഇന്ന് രാവിലെ കല്‍ക്കുണ്ട് അട്ടിയില്‍വെച്ചാണ് അപകടമുണ്ടായത്. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രവിതയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Content Highlights- A woman died in Malappuram after suffering an electric shock from a fallen electricity wire. The incident occurred when the woman came in contact with the live wire

dot image
To advertise here,contact us
dot image