15-ാം വയസ്സില്‍ ചരിത്രം കുറിച്ച് വൈഭവ്; ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിനെ നയിച്ച് കൗമാര താരം

സെന്‍ട്രല്‍ സോണിനെതിരായ ദുലീപ് ട്രോഫി ആദ്യ സെമിഫൈനല്‍ മത്സരത്തിലാണ് ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായ സൂര്യവംശി നായകന്റെ തൊപ്പി അണിഞ്ഞത്

15-ാം വയസ്സില്‍ ചരിത്രം കുറിച്ച് വൈഭവ്; ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിനെ നയിച്ച് കൗമാര താരം
dot image

വെറും 15 വയസ്സില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു മുതിര്‍ന്ന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം അലങ്കരിച്ച് പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. സെന്‍ട്രല്‍ സോണിനെതിരായ ദുലീപ് ട്രോഫി ആദ്യ സെമിഫൈനല്‍ മത്സരത്തിലാണ് ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായ സൂര്യവംശി നായകന്റെ തൊപ്പി അണിഞ്ഞത്.

ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് മത്സരത്തിനിടെ പരിക്കേറ്റ് കോര്‍ട്ടിന് പുറത്തു പോകേണ്ടി വന്നതോടെയാണ് വൈസ് ക്യാപ്റ്റനായ കൗമാര താരം ഈസ്റ്റ് സോണിനെ നയിക്കാനുള്ള ചുമതല ഏറ്റെടുത്തത്. ഇഷാന്‍ കിഷന്‍ പുറത്തായതോടെ വിക്കറ്റ് കീപ്പിംഗ് ചുമതല കുമാര്‍ കുശാഗ്ര ഏറ്റെടുക്കുകയും ക്യാപ്റ്റന്‍സി സൂര്യവംശിക്ക് കൈമാറുകയുമായിരുന്നു.
മുഹമ്മദ് ഷമി, മുകേഷ് കുമാര്‍, അഭിമന്യു ഈശ്വരന്‍ തുടങ്ങിയ പരിചയസമ്പന്നരായ അന്താരാഷ്ട്ര-ആഭ്യന്തര താരങ്ങള്‍ അടങ്ങുന്ന നിരയെയാണ് 15-ാം വയസ്സില്‍ സൂര്യവംശി വിജയകരമായി നയിച്ചത്.


ടൂര്‍ണമെന്റിന് മുന്‍പ് തന്നെ 15-കാരനായ സൂര്യവംശിയെ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഭാവിയിലെ നായകന്മാരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു. 2024-ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ വൈഭവ് സൂര്യവംശിയുടെ കരിയറിലെ 10-ാം ഫസ്റ്റ് ക്ലാസ് മത്സരവും രണ്ടാമത്തെ ദുലീപ് ട്രോഫി മത്സരവുമാണിത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ലഭിച്ച ഈ അപൂര്‍വ്വ നായകത്വം താരത്തിന്റെ വളര്‍ച്ചയിലെ മറ്റൊരു നിര്‍ണ്ണായക നാഴികക്കല്ലായി മാറി.

content highlights: 15-Year-Old Vaibhav Suryavanshi Scripts History, Named East Zone Captain in Duleep Trophy

dot image
To advertise here,contact us
dot image