വാങ്ങിയ മദ്യം കൊണ്ടുപോകാന്‍ സഞ്ചി വേണം; 20 രൂപ ഈടാക്കിയ മദ്യവിൽപ്പന ശാലയ്ക്ക് 8000 രൂപ പിഴ

ബെംഗളൂരു കസ്തൂർബാ റോഡിലുള്ള സ്വകാര്യ മദ്യവിൽപ്പന ശാലയിൽ നിന്ന് മദ്യം വാങ്ങിയ യുവാവാണ് പരാതി നൽകിയത്

വാങ്ങിയ മദ്യം കൊണ്ടുപോകാന്‍ സഞ്ചി വേണം; 20 രൂപ ഈടാക്കിയ മദ്യവിൽപ്പന ശാലയ്ക്ക് 8000 രൂപ പിഴ
dot image

മദ്യം വാങ്ങിയപ്പോൾ സഞ്ചിക്ക് പണം ഈടാക്കിയ സംഭവത്തിൽ ബംഗളുരുവിലെ മദ്യവിൽപ്പനശാലയ്ക്ക് പിഴ. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ ഈടാക്കിയത്. ഈടാക്കിയ 20 രൂപ, 5000 രൂപ നഷ്ടപരിഹാരം, 3000 രൂപ കോടതിച്ചെലവ് എന്നിവ ഉൾപ്പെടെ 8020 രൂപയാണ് പിഴയായി ഈടാക്കിയത്.

ബെംഗളൂരു കസ്തൂർബാ റോഡിലുള്ള സ്വകാര്യ മദ്യവിൽപ്പന ശാലയിൽ നിന്ന് മദ്യം വാങ്ങിയ യുവാവാണ് പരാതി നൽകിയത്. 20 രൂപയാണ് മദ്യവിൽപ്പന ശാല അധികൃതർ സഞ്ചിക്കായി ഈടാക്കിയത്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു സംഭവം. 2170 രൂപയുടെ മദ്യം വാങ്ങിയ ശേഷം സഞ്ചി ആവശ്യപ്പെട്ടപ്പോൾ സ്ഥാപനത്തിന്റെ പേരും ലോഗോയും ഉള്ള സഞ്ചി നൽകി. കൂടെ 20 രൂപയുടെ ബില്ലും നൽകി. എന്നാൽ സഞ്ചിക്ക് പണം നൽകാൻ കഴിയില്ല എന്ന് യുവാവ് പറഞ്ഞപ്പോൾ ജീവനക്കാർ സമ്മതിച്ചില്ല. പിന്നാലെയാണ് യുവാവ് കമ്മീഷനെ സമീപിച്ചത്.

25000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവാവ് പരാതി നൽകിയത്. പരാതി സ്വീകരിച്ച കമ്മീഷൻ മദ്യവിൽപ്പന ശാല അധികൃതരോട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടെങ്കിലും അവർ ഹാജരായില്ല. പിന്നീട് വിശദീകരണവും എഴുതിനൽകിയ അധികൃതർ കസ്റ്റമർ ബാഗ് ആവശ്യപ്പെട്ടാൽ തുക പറയുമെന്ന് വിശദീകരിച്ചു. എന്നാൽ ഈ ഉപഭോക്താവിനോട് വിലയെക്കുറിച്ച് പറഞ്ഞില്ല. ഇതോടെയാണ് കമ്മീഷൻ മദ്യ വില്പനശാലയ്ക്ക് പിഴ ചുമത്തിയത്.

Content Highlights: A liquor store in Bengaluru has been penalised for charging a customer for a carry bag while purchasing liquor. The Consumer Disputes Redressal Commission ordered the store to pay a total of ₹8,020, including a refund of ₹20, ₹5,000 as compensation and ₹3,000 towards court expenses.

dot image
To advertise here,contact us
dot image