

സിനിമാതാരങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുക എന്നത് സാധാരണമാണ്. പല ഭാഷകളിലെയും പല സിനിമാതാരങ്ങൾക്കും നിരവധി നിക്ഷേപങ്ങളുണ്ട്. റിയൽ എസ്‌റ്റേറ്റ് തുടങ്ങി പല മേഖലകളിലായിട്ടാകും ഈ നിക്ഷേപങ്ങൾ എല്ലാം ഉണ്ടാകുക. എങ്കിലും ഏറ്റവും പ്രധാനം റിയൽ എസ്റ്റേറ്റ് തന്നെയാകും. ഇപ്പോളിതാ, കന്നഡ സൂപ്പർതാരവും കെജിഎഫിലൂടെ പ്രശസ്തനുമായ യാഷ് മഹാരാഷ്ട്രയിൽ ഒരു റിയൽ എസ്റ്റേറ്റ് ഡീൽ നടത്തിയെന്നതാണ് വാർത്ത.
മഹാരാഷ്ട്രയിലെ അലിബാഗ് ജില്ലയിലെ ഒരു പ്രീമിയം ബീച്ച്ഫ്രണ്ട് നിലമാണ് യാഷും ഭാര്യ രാധിക പണ്ഡിറ്റും കൂടി വാങ്ങിയിട്ടുള്ളത്. കാമത് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഭൂമിയുടെ വില 24 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. താരം വാങ്ങിയ ഭൂമിയുടെ തൊട്ടടുത്ത് കിഹിം ബീച്ച് ആണ്. ഭൂമിയിൽ നിന്ന് ബീച്ചലേക്ക് ചെറിയ വഴിയും ഉണ്ടത്രേ.
ഇരുവരും വാങ്ങിയ പ്രോപ്പർട്ടിയിൽ ഒരു വീടും ഉണ്ടാണെന്നാണ് റിപ്പോർട്ടുകൾ. 1.44 കോടി രൂപയാണ് യാഷ് സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചത്. രെജിസ്ട്രേഷൻ ഫീസ് ഇനത്തിൽ 60000 രൂപയും ഡോക്യുമെന്റ് ഹാൻഡ്ലിങ് ചാർജ്സ് ഇനത്തിൽ 5200 രൂപയും അടച്ചു.കൃഷിനിലം എന്ന നിലയിലാണ് ഭൂമി രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു സ്‌ക്വയർ മീറ്ററിന് 3750 രൂപയാണ് ഭൂമിയുടെ വില.
സെലിബ്രിറ്റികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ് ഇപ്പോൾ അലിബാഗ്. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, രൺവീർ സിംഗ്, വിരാട് കോലി, അനുഷ്ക ശർമ്മ തുടങ്ങിയ നിരവധി പേർക്ക് ഇവിടം പ്രോപർട്ടികളുണ്ട്. അമിതാഭ് ബച്ചൻ, കാർത്തിക് ആര്യൻ, കൃതി സനോൻ തുടങ്ങിയ നിരവധി നടീനടന്മാർക്കും ഈ മേഖലയിൽ നിക്ഷേപമുണ്ട്.
Content Highlights:Actor Yash and his wife Radhika Pandit have reportedly purchased a premium beachfront property in Kamat village of Maharashtra’s Alibaug district. According to reports, the land is valued at around ₹24 crore. The acquisition adds to the growing trend of celebrity investments in luxury coastal real estate, with Alibaug remaining a preferred destination for high-profile buyers.