12 കോടിയുടെ ബംഗ്ലാവ്, ലക്ഷ്വറി കാറുകളുടെ നീണ്ട നിര; പരസ്യ വരുമാനത്തിലും കോടികൾ വാരുന്ന തൃഷ

ഒരു ചിത്രത്തിന് 10 മുതൽ 12 കോടി രൂപവരെ താരം പ്രതിഫലം വാങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

12 കോടിയുടെ ബംഗ്ലാവ്, ലക്ഷ്വറി കാറുകളുടെ നീണ്ട നിര; പരസ്യ വരുമാനത്തിലും കോടികൾ വാരുന്ന തൃഷ
dot image

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നായികമാരിൽ ഒരാളായ തൃഷ കൃഷ്ണൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരം, സമ്പത്തിന്റെയും ആഡംബര ജീവിതശൈലിയുടെയും പേരിലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരു ചിത്രത്തിന് 10 മുതൽ 12 കോടി രൂപവരെ താരം പ്രതിഫലം വാങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൃഷയുടെ ആസ്തി മൂല്യം ഏകദേശം 85 കോടിയാണ്. വിജയിയുമൊത്തുള്ള ‘ലിയോ’ എന്ന ചിത്രത്തിലെ അഭിനയത്തിന് 5 കോടി രൂപയായിരുന്നു തൃഷയുടെ പ്രതിഫലം. സൂര്യയോടൊപ്പമുള്ള ഏറ്റവും പുതിയ ചിത്രമായ കറുപ്പിന് 10-12 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിൽ ഇപ്പോൾ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയും തൃഷയാണ്. നയൻതാര, രഷ്മിക മന്ദാന, സമാന്ത, സായി പല്ലവി തുടങ്ങിയവരുടെ പ്രതിഫലം പരമാവധി 10 കോടി വരെയാണ്.

trisha krishnan

ആഡംബര വസതികൾ

ചെന്നൈയിലെ തേനാമ്പേട്ടിലുള്ള സെനോട്ടാഫ് റോഡിൽ 7 കോടി മുതൽ 12 കോടി രൂപ വരെ വിലമതിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബംഗ്ലാവ് താരത്തിന്റെ ലക്ഷ്വറി ജീവിതശൈലിയെ പ്രതിഫലിപ്പിക്കുന്നതാണ്. ചെന്നൈയിലെ വീടിന് പുറമേ, ഹൈദരാബാദിൽ 6 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര വസതിയും തൃഷയ്ക്കുണ്ട്. മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു, റേഞ്ച് റോവർ ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങളാണ് താരത്തിന്റെ ഗാരേജിലുള്ളത്.

പരസ്യ വരുമാനം

ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾ, വിവിധ പരസ്യ കരാറുകൾ എന്നിവയാണ് മറ്റ് വരുമാന മാർഗങ്ങൾ. പരസ്യങ്ങളിലൂടെ പ്രതിവർഷം ഏകദേശം 9 കോടി രൂപയാണ് തൃഷ സമ്പാദിക്കുന്നത്.സിനിമാ രംഗത്ത് ഇരുപത് വർഷത്തിലേറെ നീണ്ട കരിയറിനിടയിലും തൃഷയുടെ ജനപ്രീതി ഇന്നും അതേപടി തുടരുകയാണ്. തമിഴിനൊപ്പം മലയാളം, തെലുങ്ക് ഭാഷകളിലും തൃഷ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ സിനിമകളുടെയും ബിഗ് ബജറ്റ് പദ്ധതികളുടെയും ഭാഗമാണ് നിലവിൽ അവർ.

തമിഴ് പാലക്കാട് അയ്യർ കുടുംബത്തിലാണ് താരം ജനിച്ചത്. പിതാവ് കൃഷ്ണൻ അയ്യരും മാതാവ് ഉമ അയ്യരും. പാലക്കാട് സ്വദേശിയാണെങ്കിലും തൃഷ വളർന്നത് ചെന്നൈയിലാണ്. ചെന്നൈയിലെ ചർച്ച് പാർക്കിലുള്ള സേക്രഡ് ഹാർട്ട് മെട്രിക്കുലേഷൻ സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് ചെന്നൈയിലെ എതിരാജ് കോളേജിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടി. സിനിമയിൽ എത്തുന്നതിന് മുമ്പ് തൃഷ മോഡലിങ് രംഗത്ത് സജീവമായിരുന്നു. 1999ൽ 'മിസ് ചെന്നൈ' പട്ടം നേടിയതോടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

Content HIghlights : Trisha Krishnan Net Worth: Thalapathy Vijay's co-star owns Rs 10 crore Chennai home, luxury Mercedes–BMW–R

dot image
To advertise here,contact us
dot image