

ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ജനപ്രിയ എസ്യുവി മോഡലായ നെക്സോണിന്റെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. പനോരമിക് സണ്‍റൂഫ് സൗകര്യത്തോടു കൂടി എത്തുന്ന നെക്‌സോണ്‍ പ്യുവര്‍ പ്ലസ് പിഎസ് വേരിയന്റാണ് ടാറ്റ അവതരിപ്പിച്ചത്. 9.59 ലക്ഷം രൂപ മുതലാണ് എക്‌സ്-ഷോറൂം വില. നേരത്തെ പനോരമിക് സണ്‍റൂഫ് സൗകര്യം ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമാണ് ലഭ്യമായിരുന്നത്. കുറഞ്ഞ വിലയില്‍ ഈ സൗകര്യം ലഭ്യമാക്കുന്നതിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പ്രധാന ഫീച്ചറുകള്‍
എന്‍ജിന്‍ കരുത്ത്
നെക്‌സോണ്‍ പ്യുവര്‍ പ്ലസ് പിഎസ് പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്‍ജിനുകളില്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 118 bhp കരുത്തും 170 Nm ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നു. 1.5 ലിറ്റര്‍ ഡീസല്‍ വേരിയന്റ് 113 bhp കരുത്തും 260 Nm ടോര്‍ക്കും നല്‍കുന്നു. ഇവയില്‍ മാനുവല്‍ ഗിയര്‍ബോക്സ് കൂടാതെ എഎംടി ഓപ്ഷനും ലഭ്യമാണ്. ട്വിന്‍ സിലിണ്ടന്‍ ഐസിഎന്‍ജി മാനുവല്‍ വേരിയന്റാണ്.
എക്‌സ്-ഷോറൂം വില
വിപണിയിലെ മത്സരം
കോംപാക്ട് എസ്യുവി വിപണിയില്‍ മഹീന്ദ്ര XUV 3XO, മാരുതി സുസുക്കി ബ്രെസ്സ, ഹ്യുണ്ടായ് വെന്യൂ തുടങ്ങിയ വാഹനങ്ങളോടാണ് നെക്സോണ്‍ മത്സരിക്കുന്നത്. പനോരമിക് സണ്‍റൂഫ് കുറഞ്ഞ വിലയില്‍ എത്തിക്കുന്നതിലൂടെ നെക്സോണ്‍ പ്യുവര്‍ പ്ലസ് പിഎസ് വേരിയന്റ് എതിരാളികളെക്കാള്‍ ഒരു പടി മുന്നിലെത്തുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. നിലവില്‍ പനോരമിക് സണ്‍റൂഫ് ഉള്ള ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എസ്യുവികളില്‍ ഒന്നായി ഈ ടാറ്റ നെക്സോണ്‍ വേരിയന്റ് മാറിക്കഴിഞ്ഞു. സാധാരണക്കാരായ വാഹന പ്രേമികള്‍ക്ക് പ്രീമിയം ഫീച്ചറുകള്‍ കുറഞ്ഞ നിരക്കില്‍ ആസ്വദിക്കാന്‍ ഈ മാറ്റം സഹായിക്കും.
Content Highlights: The Tata Nexon has received a new Pure+ PS variant, and with it, the compact SUV has become the first car in India under Rs 10 lakh to offer a panoramic sunroof. Priced from Rs 9.59 lakh (ex-showroom), the new Nexon Pure+ PS aims to make a premium feature, usually reserved for more higher variants.