

സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്‌സായ ഹാഷിറേ ഗ്യാങ്ങിനെ പ്രധാന കഥാപാത്രങ്ങളാക്കി സവിൻ എസ് എ സംവിധാനം ചെയ്ത വാഴ 2 ബോക്‌സ് ഓഫീസിൽ വൻ നേട്ടം ആണ് നേടിയത്. വിപിൻ ദാസ് രചനയും നിർമാണവും നിർവഹിച്ച ചിത്രം 200 കോടിക്ക് മുകളിൽ ആണ് ആഗോള തലത്തിൽ നിന്ന് വാരിക്കൂട്ടിയത്. മോഹൻലാലിന്റെ തുടരും കേരളത്തില്‍ നിന്ന് നേടിയ ലൈഫ്‍ടൈം കളക്ഷനായ 118.90 കോടി രൂപയെ അടക്കം വാഴ 2 മറികടന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ഒടിടിയിലും ലഭിച്ചുന്നത്.
ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീമിങ് തുടങ്ങിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും വാഴ 2ന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. തിയേറ്ററിലെ വിജയം സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നുണ്ട്. അജിനും രവീന്ദ്രനും തമ്മിലുള്ള ഗൾഫിലെ രംഗങ്ങളൊജിക്കെ വലിയ രീതിയിലാണ് എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.
That scene was an absolute laugh riot 😂😂😂🔥
— ᴀᴍᴇᴇʀ ᴀʟɪ (@Ameeeeraliii) May 8, 2026
An absolute Kaduva Prasad Moment 🙌🏻🔥#Vaazha2pic.twitter.com/ImyPMiCJHE
ഹാഷിർ, അജിൻ, അലൻ, വിനായകൻ എന്നിവരുടെ പെർഫോമൻസിനൊപ്പം ബിജുക്കുട്ടൻ, സുധീഷ് തുടങ്ങിയവരുടെ പ്രകടനങ്ങളും വലിയ ശ്രദ്ധ പിടിച്ചുപറ്റി. കോമഡിയും ഇമോഷണൽ സീനുകളുമെല്ലാം ഒരുപോലെ പ്രേക്ഷകരുടെ ഹൃദയത്തിൽ തൊട്ടു. പാട്ടുകളും വൻ ഹിറ്റായി. തെലുങ്കിൽ ഡബ്ബ് ചെയ്തപ്പോഴും വലിയ വിജയമാണ് സിനിമ അവിടെ നിന്നും നേടിയത്.

സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിറിനും ടീമിനും പുറമേ ദേവരാജ്, അമീൻ, ശബരി, ബിജുകുട്ടൻ, സുധീഷ്, വിജയ് ബാബു, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങീ മികച്ച താരങ്ങൾ ചിത്രത്തിന്റെ ഭാഗമായുണ്ട്. സിനിമയ്ക്ക് മൂന്നാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. 'വാഴ 3 - ഒരു ബില്യണ്‍ പെണ്‍കുട്ടികളുടെ ബയോപിക്കായിരിക്കും. വിശ്വന്‍ ശ്രീജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Content Highlights: After a blockbuster theatrical run, Vaazha II: Biopic of a Billion Bros is receiving a strong response on OTT as well.The film, which started streaming on JioHotstar from May 8.