മ്യൂച്വൽ ഫണ്ടും ഓഹരികളും സമ്മാനമായി നൽകണോ? നികുതി ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ഭാര്യ,ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർക്ക് ഓഹരികളോ മ്യൂച്വൽ ഫണ്ടുകളോ സമ്മാനമായി നൽകിയാൽ അതിന് നികുതി നൽകേണ്ട

മ്യൂച്വൽ ഫണ്ടും ഓഹരികളും സമ്മാനമായി നൽകണോ? നികുതി ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
dot image

നമ്മൾ സാധാരണയായി പണമോ സ്വർണ്ണമോ ആണ് സമ്മാനമായി നൽകാറുള്ളത്. എന്നാൽ ഇപ്പോൾ മ്യൂച്വൽ ഫണ്ടുകളും ഓഹരികളും സമ്മാനമായി നൽകുന്ന രീതി കൂടിവരികയാണ്. ഇതിൽ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

രക്തബന്ധമുള്ളവർക്കുള്ള സമ്മാനങ്ങൾ

 ഭാര്യ,ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർക്ക് ഓഹരികളോ മ്യൂച്വൽ ഫണ്ടുകളോ സമ്മാനമായി നൽകിയാൽ അതിന് നികുതി നൽകേണ്ടതില്ല. എത്ര വലിയ തുകയായാലും ഇത് ബാധകമാണ്. സുഹൃത്തുക്കൾക്കോ ബന്ധുക്കൾ അല്ലാത്തവർക്കോ ആണ് നിങ്ങൾ ഇത് നൽകുന്നതെങ്കിൽ, ആ സമ്മാനത്തിന്റെ മൂല്യം 50,000 രൂപയിൽ കൂടുതൽ ആണെങ്കിൽ വാങ്ങുന്നയാൾ അത് തന്റെ വരുമാനമായി കാണിച്ച് നികുതി നൽകണം.സമ്മാനമായി നൽകുമ്പോൾ തന്നെ നികുതി നൽകേണ്ടതില്ല. എന്നാൽ, ആ സമ്മാനം ലഭിച്ച വ്യക്തി പിന്നീട് എപ്പോഴെങ്കിലും അത് വിൽക്കുകയാണെങ്കിൽ മാത്രം ലാഭത്തിന് നികുതി  നൽകണം.

ഉദാഹരണത്തിന്, അച്ഛൻ 10 വർഷം മുമ്പ് 1 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഓഹരികൾ മകന് സമ്മാനമായി നൽകുന്നു. മകൻ അത് 5 ലക്ഷം രൂപയ്ക്ക് വിൽക്കുന്നു എന്നിരിക്കട്ടെ. ഇവിടെ മകൻ ലാഭമായി കണക്കാക്കേണ്ടത് 4 ലക്ഷം രൂപയാണ് .അതായത്, നികുതി കണക്കാക്കുന്നത് അച്ഛൻ എന്ന് വാങ്ങിയോ ആ വിലയെ അടിസ്ഥാനമാക്കിയായിരിക്കും എന്നർത്ഥം .

ഗിഫ്റ്റ് ഡീഡ്

 വലിയ തുകയുടെ ഓഹരികൾ കൈമാറുമ്പോൾ ഒരു ഗിഫ്റ്റ് ഡീഡ് തയ്യാറാക്കുന്നത് നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലതാണ്. പ്രായപൂർത്തിയാകാത്ത മക്കൾക്ക് സമ്മാനം നൽകിയാൽ, അതിൽ നിന്ന് ലഭിക്കുന്ന ലാഭം മാതാപിതാക്കളുടെ വരുമാനത്തോടൊപ്പം ചേർത്ത് നികുതി നൽകേണ്ടി വരും. അടുത്ത ബന്ധുക്കൾക്ക് ഓഹരികളോ മ്യൂച്വൽ ഫണ്ടുകളോ സമ്മാനമായി നൽകുന്നത് നികുതി ലാഭിക്കാനുള്ള നല്ലൊരു വഴിയാണ്. എന്നാൽ അത് വാങ്ങുന്ന ആൾ പിന്നീട് വിൽക്കുമ്പോൾ ലാഭത്തിന് നികുതി നൽകേണ്ടി വരുമെന്ന് ഓർക്കുക.

content Highlight: Planning to Gift Mutual Funds and Stocks? Keep These Tax Rules in Mind to Save Money

dot image
To advertise here,contact us
dot image