ബിസിനസ്സും കുടുംബസ്വത്തും ഉണ്ടോ? ലക്ഷക്കണക്കിന് രൂപ നികുതി ലാഭിക്കാൻ ഇതാ ഒരു വഴി

ബിസിനസ് വരുമാനമോ കുടുംബസ്വത്തോ ഉള്ളവർക്ക് നിയമപരമായി ലക്ഷക്കണക്കിന് രൂപ നികുതി ലാഭിക്കാൻ സഹായിക്കുന്ന ഒരു മികച്ച വഴിയാണ് ഹിന്ദു അൺഡിവൈഡഡ് ഫാമിലി

ബിസിനസ്സും കുടുംബസ്വത്തും ഉണ്ടോ? ലക്ഷക്കണക്കിന് രൂപ നികുതി ലാഭിക്കാൻ ഇതാ ഒരു വഴി
dot image

വിവാഹത്തിന് ശേഷം നികുതി ലാഭിക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ ഒരു സവിശേഷ സംവിധാനമാണ് ഹിന്ദു അൺഡിവൈഡഡ് ഫാമിലി. നിയമപരമായി ഒരു കുടുംബത്തെ ഒരു വ്യക്തിയെപ്പോലെ കണക്കാക്കുന്ന രീതിയാണിത്. സാധാരണഗതിയിൽ ഒരാളുടെ വരുമാനത്തിന് അയാളാണ് നികുതി നൽകുന്നത്. എന്നാൽ ഒരു ഹിന്ദു അൺഡിവൈഡഡ് ഫാമിലിരൂപീകരിച്ചാൽ, ആ കുടുംബത്തിന്റെ പേരിൽ പ്രത്യേക പാൻ കാർഡ് എടുക്കാനും കുടുംബത്തിന്റെ മൊത്തത്തിലുള്ള വരുമാനത്തിന് നികുതി ഇളവുകൾ നേടാനും സാധിക്കും.

tax

ഇതിൽ ആരൊക്കെ ഉണ്ടാകും?

കുടുംബനാഥനെ കർത്ത എന്നാണ് പറയുക. അദ്ദേഹത്തിന്റെ ഭാര്യ, മക്കൾ, അവരുടെ പങ്കാളികൾ, പേരക്കുട്ടികൾ എന്നിവരെല്ലാം ഉണ്ടാകും.

നികുതി ലാഭിക്കുന്നത് എങ്ങനെ

നിങ്ങൾക്ക് സ്വന്തമായി ശമ്പളമുണ്ടെന്നും കൂടാതെ കുടുംബസ്വത്തിൽ നിന്ന് വാടകയോ മറ്റ് വരുമാനമോ ലഭിക്കുന്നുണ്ടെന്നും കരുതുക. രണ്ട് വരുമാനവും നിങ്ങളുടെ പേരിൽ വന്നാൽ നിങ്ങൾ ഉയർന്ന നികുതി സ്ലാബിൽ, ഉദാഹരണത്തിന് 30% വരും.എന്നാൽ ഒരു ഹിന്ദു അൺഡിവൈഡഡ് ഫാമിലി രൂപീകരിച്ചാൽ കുടുംബസ്വത്തിൽ നിന്നുള്ള വരുമാനം ഇതിന്റെ പാൻ കാർഡിലേക്ക് മാറ്റാം.വ്യക്തിഗത നികുതി ഇളവുകൾ ഉദാഹരണത്തിന് 2.5 ലക്ഷം അല്ലെങ്കിൽ 3 ലക്ഷം വരെയുള്ള ഇളവ് ഹിന്ദു അൺഡിവൈഡഡ് ഫാമിലിക്ക് പ്രത്യേകം ലഭിക്കും.

സെക്ഷൻ 80C പ്രകാരമുള്ള ഒന്നര ലക്ഷം രൂപയുടെ ഇളവ് നിങ്ങൾക്ക് പുറമെ ഹിന്ദു അൺഡിവൈഡഡ് ഫാമിലിക്ക് സ്വന്തമായി ലഭിക്കും.ചുരുക്കത്തിൽ, ഒരേ കുടുംബത്തിന് രണ്ട് പാൻ കാർഡുകൾ വഴി ഇരട്ടി നികുതി ഇളവുകൾ നേടാം.

ആർക്കൊക്കെ തുടങ്ങാം

ഹിന്ദുക്കൾക്ക് പുറമെ സിഖ്, ജൈന, ബുദ്ധ മതവിഭാഗങ്ങൾക്കും ഹിന്ദു അൺഡിവൈഡഡ് ഫാമിലി തുടങ്ങാം. ഒരു ഗിഫ്റ്റ് വഴിയോ കുടുംബസ്വത്ത് വഴിയോ ഹിന്ദു അൺഡിവൈഡഡ് ഫാമിലി അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച് ഇത് തുടങ്ങാം. ഇതിനായി ഒരു ഗിഫ്റ്റ് ഡീഡ് തയ്യാറാക്കി ബാങ്ക് അക്കൗണ്ടും പാൻ കാർഡും എടുക്കണം.

ഹിന്ദു അൺഡിവൈഡഡ് ഫാമിലിയുടെ പേരിലുള്ള സ്വത്ത് വിൽക്കണമെങ്കിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും സമ്മതം ആവശ്യമാണ്.ബിസിനസ് വരുമാനമോ കുടുംബസ്വത്തോ ഉള്ളവർക്ക് നിയമപരമായി ലക്ഷക്കണക്കിന് രൂപ നികുതി ലാഭിക്കാൻ സഹായിക്കുന്ന ഒരു മികച്ച വഴിയാണ് ഹിന്ദു അൺഡിവൈഡഡ് ഫാമിലി.

Content highlights: How You Can Save Taxes By Forming A Hindu Undivided Family

dot image
To advertise here,contact us
dot image