

പഞ്ച്കുല മുനിസിപ്പൽ കോർപ്പറേഷൻ്റെ ഫണ്ടുകൾ വകമാറ്റി നടത്തിയ സ്ഥിരനിക്ഷേപ അഴിമതിക്കേസിൽ കൊട്ടക് മഹീന്ദ്ര ബാങ്കിലെ മുൻ റിലേഷൻഷിപ്പ് മാനേജരായ ദിലീപ് കുമാർ രാഘവിനെ ഹരിയാന പോലീസ് ചെയ്തു.തട്ടിപ്പ് നടക്കുന്ന സമയത്ത് ബാങ്കിൽ ക്ലയൻ്റ് മാനേജരായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് ദിലീപ് കുമാർ.

കേസിലെ മറ്റ് പ്രതികളുമായി ചേർന്ന് മുനിസിപ്പൽ കോർപ്പറേഷനെ പറ്റിക്കാൻ ഇയാൾ വ്യാജ റിപ്പോർട്ടുകൾ തയ്യാറാക്കി. കോർപ്പറേഷൻ്റെ സ്ഥിരനിക്ഷേപങ്ങൾ സുരക്ഷിതമാണെന്ന് വിശ്വസിക്കാൻ തെറ്റായ രേഖകൾ അയച്ചുകൊടുക്കുകയായിരുന്നു ഇയാളുടെ രീതി.
എന്നാൽ പോലീസ് പരിശോധനയിൽ ബാങ്കിലെ സ്ഥിരനിക്ഷേപങ്ങളുടെ കണക്കുകളിൽ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തി.

കോർപ്പറേഷൻ്റെ പണം തട്ടിയെടുക്കാൻ കൃത്രിമ രേഖകൾ ചമച്ചതാണ് ഇയാൾക്കെതിരെയുള്ള പ്രധാന ആരോപണം.
സർക്കാർ ഫണ്ട് തട്ടിയെടുക്കാൻ ബാങ്ക് ഉദ്യോഗസ്ഥൻ തന്നെ വ്യാജരേഖകൾ ഉണ്ടാക്കി അഴിമതിക്ക് കൂട്ടുനിന്നു എന്നതാണ് ഈ കേസ്. മുനിസിപ്പൽ കോർപ്പറേഷൻ്റെ അക്കൗണ്ടുകളിലെ പൊരുത്തക്കേട് പരിഹരിക്കാൻ നടപടി തുടങ്ങിയതായി കൊട്ടക് മഹീന്ദ്ര ബാങ്ക്.
കോർപ്പറേഷൻ്റെ സ്ഥിരനിക്ഷേപങ്ങളിൽ നിന്ന് 150 കോടിയിലധികം രൂപ കാണാതായെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണിത്.
പോലീസ് പരാതി
മുനിസിപ്പൽ കോർപ്പറേഷൻ്റെ ഏകദേശം 150 മുതൽ 160 കോടി രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങളിൽ തിരിമറി നടന്നതായി സംശയിക്കുന്നു. ഈ തുക ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നായിരുന്നു ആദ്യ രേഖകൾ സൂചിപ്പിച്ചിരുന്നത്. കോർപ്പറേഷൻ്റെ ആവശ്യപ്രകാരം അക്കൗണ്ടുകൾ വീണ്ടും പരിശോധിച്ച് വരികയാണെന്ന് ബാങ്ക് വക്താവ് അറിയിച്ചു. ബാങ്ക് നേരിട്ട് പഞ്ചായത്ത് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ബാങ്ക് വ്യക്തമാക്കി.ബാങ്ക് ഉദ്യോഗസ്ഥരും പുറത്തുള്ള വ്യക്തികളും തമ്മിൽ ഒത്തുകളിച്ചാണോ ഈ തട്ടിപ്പ് നടത്തിയത് എന്ന കാര്യമാണ് ഹരിയാന പോലീസ് ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത്. ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിൽ പോലും കള്ളകളി നടക്കുന്നുവെന്ന വാർത്തകൾ സാധാരണക്കാരെ ഏറെ ആശങ്കാകുലരാക്കുന്നുണ്ട്.
Content Highlights : After IDFC First, Rs 160-Crore FD Fraud Hits Kotak Mahindra Bank In Haryana