

ഇന്ത്യയില്‍ ഈ വര്‍ഷം 12% വരെ വില്‍പ്പന വളര്‍ച്ച ലക്ഷ്യമിട്ട് സ്‌കോഡ ഇന്ത്യ. രാജ്യത്തെ ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കുന്നത് കമ്പനിക്ക് കരുത്താകുമെന്നാണ് വിലയിരുത്തല്‍.

സ്‌കോഡ മിഡ്-സൈസ് എസ് യു വിയായ സ്‌കോഡ കുഷാക്ക് പുതിയ പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഭാവിയില്‍ വര്‍ഷത്തില്‍ 1 ലക്ഷം യൂണിറ്റ് വില്‍പ്പന എന്ന നേട്ടം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നാല്‍ 2026ല്‍ അത് സാധ്യമാകില്ല. വരും വര്‍ഷത്തേക്കാണ് കമ്പനി നേട്ടം ലക്ഷ്യമിടുന്നത്. 2025ല്‍ ഏകദേശം 72,000 യൂണിറ്റ് വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.
ഫാഡ കണക്കുകള്‍ പ്രകാരം, ജിഎസ്ടി പരിഷ്‌കരണം വില്‍പ്പനയില്‍ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ പാസഞ്ചര്‍ വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന 2025ല്‍ 44,75,309 യൂണിറ്റായി ഉയര്‍ന്നു. 2024ല്‍ ഇത് 40,79,532 യൂണിറ്റായിരുന്നു. 9.7% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
2025ല്‍ കമ്പനി ഏകദേശം 100% വളര്‍ച്ച കൈവരിച്ചു. ഏകദേശം 72,000 യൂണിറ്റുകളാണ് വിറ്റഴിച്ചത്. എന്നാല്‍ ഓരോ വര്‍ഷവും 100% വളര്‍ച്ച ആവര്‍ത്തിക്കുന്നത് പ്രായോഗികമല്ല. ഇപ്പോള്‍ കമ്പനിയുടെ അടിസ്ഥാന വില്‍പ്പന ഉയര്‍ന്നതിനാല്‍, ഈ വര്‍ഷം 10 മുതല്‍ 12 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
വര്‍ഷത്തില്‍ 1 ലക്ഷം യൂണിറ്റ് വില്‍പ്പന എന്ന നേട്ടം വേഗത്തില്‍ കൈവരിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. പക്ഷേ യാഥാര്‍ത്ഥ്യ ബോധത്തോടെ മുന്നോട്ട് പോകണം. ഉല്‍പ്പന്ന നിര എങ്ങനെ മുന്നോട്ട് പോകുന്നു എന്നതും കാണേണ്ടതുണ്ട്. നിലവിലെ ഉയര്‍ന്ന അടിസ്ഥാനത്തില്‍ 10 മുതല്‍ 12 ശതമാനം വളര്‍ച്ച പോലും ബ്രാന്‍ഡിന് വലിയ നേട്ടമാണ്.

സ്‌കോഡ കുഷാക്ക് പുതിയ പതിപ്പ് കൂടാതെ കോംപാക്ട് എസ് യുവിയായ സ്‌കോഡ കൈലാക്ക് രണ്ട് പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്‌കോഡ സ്‌ളാവിയയിലും ഉടനെ മാറ്റം വരുത്തിയേക്കും. കൈലാക്ക് സ്‌പോര്‍ട്‌സ് ലൈന്‍ എന്ന പുതിയ വേരിയന്റ് ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ വിപണിയിലെത്തും. ഒക്ടാവിയ ആര്‍ എസ് സെഡാന്റെ പുതിയ ബാച്ചും ഉടനെ ഇന്ത്യയില്‍ എത്തുമെന്ന് കമ്പനി അറിയിച്ചു.
Content Highlights: Skoda Auto India plans 10 product updates in 2026, including new variants of Skoda Kylaq, updates to Skoda Kushaq and Skoda Kodiaq, a facelifted Skoda Slavia, and the return of Skoda Octavia RS