

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ വൻ വിജയമായതിന് പിന്നാലെ കൂടുതൽ ഹൈഡ്രജൻ തീവണ്ടികൾ ട്രാക്കിലിറക്കാൻ കേന്ദ്രസർക്കാർ. ആദ്യഘട്ടമായി മുപ്പത്തിയഞ്ചോളം ട്രെയിനുകൾ ട്രാക്കിലിറക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇലക്ട്രിഫിക്കേഷൻ അത്ര കണ്ട് സാധ്യമല്ലാത്ത വനമേഖലയടക്കമുള്ള പ്രദേശങ്ങളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. ഹെറിറ്റേജ് റൂട്ടുകളിലും ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലിറക്കാൻ പദ്ധതിയുണ്ട്. കണക്കുകൾ പ്രകാരം ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ നിലവിൽ 2500 കിലോമീറ്റർ സർവീസ് നടത്തിക്കഴിഞ്ഞു.
നിലവിൽ ജിന്ദ്-സോനിപത് റൂട്ടിലാണ് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുന്നത്. 12 സ്റ്റേഷനുകളിൽ നിർത്തുന്ന ട്രെയിൻ 89 കിലോമീറ്ററാണ് സർവീസ് നടത്തുന്നത്. ഹൈഡ്രജൻ ഇന്ധനത്തിലോടുന്ന ട്രെയിനിൽ 1200 kw ഫ്യുവൽ സെൽ പ്രോപെൻഷൻ സിസ്റ്റ മാണ് ഉണ്ടാകുക. ഡെമു റേക്കിന്റെ ഹൈഡ്രജൻ വേർഷൻ ആണിത്. ഹൈഡ്രജൻ ഉൾപ്പെടുന്ന ഒരു രാസപ്രവർത്തനത്തിലൂടെയാണ് ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.നീരാവി മാത്രമാണ് ഈ പ്രവർത്തനത്തിലൂടെ പുറത്തുവരിക.
ഡീസൽ, ഇലക്ട്രിക് എന്നിവയ്ക്ക് ഇതൊരു ബദലാകുമെന്നാണ് പ്രതീക്ഷ. ഹൈഡ്രജൻ നിറയ്ക്കാനായി ഹരിയാനയിലെ ജിന്ദിൽ ഒരു ഹൈഡ്രജൻ സ്റ്റോറേജ് തന്നെ നിർമിച്ചിരുന്നു. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ ലൈസൻസും സ്റ്റോറേജിനുണ്ട്. ട്രെയിനിന്റെ സുഖമമായ സർവീസിന് ആവശ്യമായ മെക്കാനിക്കൽ ജോലികളും അവിടെ നിർവഹിക്കാം. ലീക്ക് ഡിറ്റക്ടറുകൾ, ഫ്‌ലൈയിം ഡിറ്റക്റ്ററുകൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹൈഡ്രജൻ ട്രെയിൻ ട്രാക്കിൽ ഇറങ്ങിയതോടെ ജർമനി, ജപ്പാൻ, ചൈന, യുഎസ് എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും എത്തി