അവസരം മുതലാക്കി ജിയോ; പ്രെെം മെമ്പർഷിപ്പ് ഓഫർ തിരിച്ചുവരുന്നു; ഒരു വർഷത്തേക്ക് വിലയിൽ മാറ്റമുണ്ടാകില്ല

ജിയോയുടെ 500 മില്യൺ ഉപയോക്താക്കൾക്കും ഈ പ്ലാൻ ഗുണകരമാകുമെന്ന് അധികൃതർ അറിയിച്ചു

അവസരം മുതലാക്കി ജിയോ; പ്രെെം മെമ്പർഷിപ്പ് ഓഫർ തിരിച്ചുവരുന്നു; ഒരു വർഷത്തേക്ക് വിലയിൽ മാറ്റമുണ്ടാകില്ല
dot image

എയർടെൽ കുറഞ്ഞ വിലയുള്ള പ്ലാനുകൾ നിർത്തലാക്കിയതിന് പിന്നാലെ അവസരം മുതലാക്കി ജിയോ. 299 രൂപയുടെ പ്രെെം മെമ്പർഷിപ്പ് പ്ലാൻ റീലോഞ്ച് ചെയ്യാൻ ജിയോ തീരുമാനിച്ചു. ഒരു വർഷത്തേക്ക് ഈ പ്ലാനിന്റെ തുകയിൽ മാറ്റമുണ്ടാകില്ല എന്നും ജിയോ അറിയിച്ചിട്ടുണ്ട്. ജിയോയുടെ 500 മില്യൺ ഉപയോക്താക്കൾക്കും ഈ പ്ലാൻ ഗുണകരമാകുമെന്ന് അധികൃതർ അറിയിച്ചു. നിലവിലുള്ള പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഉടൻ ആക്സസ് ചെയ്യാൻ കഴിയും. ദിവസേന ഒന്നര ജിബി ഡാറ്റയ്ക്കൊപ്പം ജിയോ ഹോട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ, 5000 ജിബിയുടെ ക്ലൗഡ് സ്റ്റോറേജ്, ഗൂഗിളിന്റെ എഐ എൻജിനും പ്രൊ ഗൂഗിൾ ജെമിനുക്കുമുള്ള സൗജന്യ ആക്സസ് എന്നിവയും ജിയോ നൽകും.

299 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ഭാരതി എയര്‍ടെല്‍ നിര്‍ത്തലാക്കിയതിന് പിന്നാലെയാണ് ജിയോയുടെ ഈ നീക്കം. ദിവസവും 1.5ജിബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയും നല്‍കിയിരുന്ന ബേസിക് പ്ലാനാണ് എയർടെൽ നിര്‍ത്തലാക്കിയത്. ഓഗസ്റ്റ് 11 ന് എയര്‍ടെല്‍ 579 രൂപയുടേയും, 619 രൂപയുടേയും, 649 രൂപയുടേയും മൂന്ന് പ്രീപെയ്ഡ് പ്ലാനുകളും പിന്‍വലിച്ചിരുന്നു.

Also Read:

എയര്‍ടെലിന്റെ ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പ്രധാന താരിഫ് നിരക്കുകളില്‍ മാറ്റം വരുത്താതെ ഉപഭോക്താക്കളെ ഉയര്‍ന്ന നിരക്കുള്ള പ്ലാനുകളിലേക്ക് മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഇനി എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഒറ്റയടിക്ക് 349 രൂപയുടെ പ്ലാനിലേക്ക് മാറേണ്ടിവരും. ഈ പ്ലാനില്‍ 28 ദിവസത്തേക്ക് ദിവസവും 2ജിബി ഡാറ്റ ലഭിക്കും. അതായത്, നിലവിലെ 1.5ജിബി ഡാറ്റ തന്നെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി പ്രതിമാസം 50 രൂപ അധികം നല്‍കണം. പകരം ദിവസവും 0.5 ജിബി അധിക ഡാറ്റ ലഭിക്കും. അതേസമയം, എയര്‍ടെല്‍ 399 പ്രീപെയ്ഡ് പ്ലാനും നല്‍കുന്നുണ്ട്. ഇതില്‍ 28 ദിവസത്തേക്ക് ദിവസവും 3ജിബി ഡാറ്റ ലഭിക്കും.

Content Highlights: Jio is set to relaunch its ₹299 Prime Membership plan after Airtel discontinued lower-priced plans, with the price remaining unchanged for one year.

dot image
To advertise here,contact us
dot image