ബിസിനസിന് പുതിയ സുരക്ഷാ നിയമം; അപകടസാധ്യതയുള്ള സ്ഥാപനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധം

രാജ്യത്തെ പൊതുജനസുരക്ഷ കൂടുതൽ ദൃഢമാക്കുന്നതിനും അപകടസാധ്യതകൾ പ്രതിരോധിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

ബിസിനസിന് പുതിയ സുരക്ഷാ നിയമം; അപകടസാധ്യതയുള്ള സ്ഥാപനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധം
dot image

സൗദി അറേബ്യയിൽ ഉയർന്ന അപകടസാധ്യതയുള്ളതും ആളുകൾ കൂടുതലായി ഒത്തുചേരുന്നതുമായ സ്ഥാപനങ്ങൾക്കും ബിസിനസുകൾക്കും പുതിയ ലൈസൻസ് അനുവദിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും ഇനി അംഗീകൃത തേർഡ് പാർട്ടി കോഓപ്പറേറ്റീവ് ഇൻഷുറൻസ് നിർബന്ധമാക്കുന്നു. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. രാജ്യത്തെ പൊതുജനസുരക്ഷ കൂടുതൽ ദൃഢമാക്കുന്നതിനും അപകടസാധ്യതകൾ പ്രതിരോധിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ രാസവസ്തു സംഭരണ കേന്ദ്രങ്ങൾ, ഉപയോഗിച്ച എണ്ണ ശേഖരിക്കുന്ന വെയർഹൗസുകൾ, അപകടകരമായ മെഡിക്കൽ മാലിന്യ സംഭരണ ശാലകൾ, മരങ്ങളുടെ മൊത്തവ്യാപാര സ്ഥാപനങ്ങൾ, ജനറൽ ഗോഡൗണുകൾ, കാർ ടയർ സംഭരണ കേന്ദ്രങ്ങൾ, പെയിന്റ് നിർമ്മാണ ശാലകൾ, ഇൻഡസ്ട്രിയൽ ഡിറ്റർജന്റുകൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറികൾ എന്നിവയെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിർദ്ദിഷ്ട നിയമപ്രകാരം ഇനി മുതൽ ഈ സ്ഥാപനങ്ങളുടെ ലൈസൻസിംഗ് നടപടികൾ പൂർത്തിയാക്കാൻ ഇൻഷുറൻസ് പോളിസി അത്യാവശ്യമാണ്.

അപകടങ്ങൾ ഉണ്ടായാൽ ഉണ്ടാകാനിടയുള്ള വൻ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാനും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മറ്റ് പങ്കാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഇൻഷുറൻസ് സുരക്ഷ അത്യന്താപേക്ഷിതമാണെന്ന് സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടി. അതിനാൽ ആദ്യഘട്ടത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ ലൈസൻസ് അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് തന്നെ അംഗീകൃത ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സുരക്ഷാ മുൻകരുതലുകളും ഇൻഷുറൻസ് പരിരക്ഷയും ഏകോപിപ്പിച്ച് സുരക്ഷിതമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിലൂടെ സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്.

Content Highlights: New safety regulations require high-risk businesses and establishments to obtain third-party insurance. The measure aims to strengthen protection against potential risks and liabilities arising from business operations.

dot image
To advertise here,contact us
dot image