സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസവാർത്ത; വീണ്ടും വില കുറഞ്ഞു

ഒരു ഗ്രാം സ്വർണത്തിന് 65 രൂപ കുറഞ്ഞ് 14,015 ആയി. പവന് 520യുടെ ഇടിവോടെ വില 1,12,120ൽ എത്തി

സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസവാർത്ത; വീണ്ടും വില കുറഞ്ഞു
dot image

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഒരു ഗ്രാം സ്വർണത്തിന് 65 രൂപ കുറഞ്ഞ് 14,015 ആയി. പവന് 520യുടെ ഇടിവോടെ വില 1,12,120ൽ എത്തി. ആഗോള വിപണിയിലെ ചലനങ്ങളും ഡോളർ നിരക്കിലെ വ്യതിയാനങ്ങളും ആഭ്യന്തര വിപണിയിലെ ഡിമാൻഡും സ്വർണവിലയിലെ മാറ്റങ്ങൾക്ക് പ്രധാന ഘടകങ്ങളാണ്.

കഴിഞ്ഞ ദിവസം മാസത്തിലെ ഏറ്റവും ഉയർന്ന നിലയായ 1,13,760 രേഖപ്പെടുത്തിയ സ്വർണ വില ഉച്ചയ്ക്ക് ശേഷം പവന് 1,120 രൂപയുടെ ഇടിവ് റിപ്പോർട്ട് ചെയ്തു. ഇതോടെ ഒരു പവന് 1,12640 എന്ന നിലവാരത്തിലാണ് എത്തിയത്.

5 ശതമാനം മേക്കിംഗ് ചാർജ് കൂടി കണക്കാക്കിയാൽ 5,606 രൂപ വരും വരും. സ്വർണത്തിന്റെയും മേക്കിംഗ് ചാർജിന്റെയും തുകയ്ക്ക് 3 ശതമാനം ജിഎസ്ടി ഉൾപ്പെടെ ഇന്നത്തെ വിപണി വില അനുസരിച്ച് ആകെ വില ഏകദേശം 1,21,258 വരും. അതേസമയം മേക്കിംഗ് ചാർജ് 10 ശതമാനമാണെങ്കിൽ 8 ഗ്രാം സ്വർണാഭരണത്തിന് ഏകദേശം 1,27,032 രൂപ നൽകേണ്ടിവരും. മേക്കിംഗ് ചാർജ് ജ്വല്ലറിയും ഡിസൈനും അനുസരിച്ച് വ്യത്യാസപ്പെടുന്നതിനാൽ അന്തിമ വിലയിൽ മാറ്റമുണ്ടാകാം.

ഈ വർഷം ജനുവരി 29-നാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് തൊട്ടത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു റെക്കോർഡ് വിപണിവില.

അതേസമയം, വെള്ളിവിലയിലും നേരിയ കുറവ് രേഖപ്പെടുത്തി. കേരളത്തിൽ ഒരു ഗ്രാം വെള്ളിയുടെ വില ഏകദേശം 259.90 ആയി, ഒരു കിലോ വെള്ളിക്ക് 2,59,900 രൂപയാണ് ഇന്നത്തെ വില.

Content Highlights: Kerala gold prices witnessed a slight decline, bringing relief to buyers waiting for a price drop. Gold price fell by ₹65 per gram and ₹520 per sovereign, with 1 gram priced at ₹14,015 and 1 sovereign at ₹1,12,120. Global market movements, dollar fluctuations, and domestic demand continue to influence gold prices. After touching a monthly high of ₹1,13,760 per sovereign, gold prices saw a sharp correction. Silver prices also recorded a minor decline, with 1 gram priced at around ₹259.90.

dot image
To advertise here,contact us
dot image