

മാറ്റങ്ങളുടെ പാതയിലാണ് ഇന്ത്യൻ റെയിൽവേ. പണ്ടത്തെ തുരുമ്പെടുത്ത, നീല നിറമുള്ള ഐസിഎഫ് കോച്ചുകൾ മാറി ഇപ്പോൾ എൽഎച്ച്ബി കോച്ചുകൾ വന്നു. എൻജിനുകൾ മാറി. വന്ദേ ഭാരത് പോലുള്ള അത്യാധുനിക തീവണ്ടികൾ വന്നു. യാത്രാ സൗകര്യം മുമ്പത്തേതിനേക്കാളും സുഖമമാകുകയും ചെയ്തു. ഇപ്പോളിതാ രാജ്യത്ത് ഹൈഡ്രജൻ ട്രെയിനും എത്തിക്കഴിഞ്ഞു. അല്പദിവസങ്ങൾക്ക് മുൻപാണ് ട്രെയിൻ പരീക്ഷണ ഓട്ടം നടത്തിയത്. ജൂലായ് 17ന് ട്രെയിൻ കന്നി ഓട്ടം നടത്തുമെന്നാണ് വിവരം.
ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ജിന്ദ് - സോനിപത് റൂട്ടിൽ ഓടുമെന്നാണ് വിവരം. നോർത്തേൺ റയിൽവെയുടെ ഡൽഹി ഡിവിഷനിലാണ് ട്രെയിൻ സർവീസ് നടത്തുക. 12 സ്റ്റേഷനുകളിൽ നിർത്തുന്ന ട്രെയിൻ 89 കിലോമീറ്ററാണ് സർവീസ് നടത്തുക.
75 കിലോമീറ്റർ വേഗതയിൽ ആയിരിക്കും ട്രെയിൻ സർവീസ് നടത്തുക. 10 കോച്ചുകൾ ഉണ്ടായിരിക്കും. അതിൽ രണ്ടെണ്ണം 1200 kW ശേഷിയുള്ള ഡ്രൈവിങ് കാറുകൾ ആയിരിക്കും. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ ലോകത്തെ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന ട്രെയിൻ ആയിരിക്കും ഹൈഡ്രജൻ ട്രെയിൻ ആയിരിക്കുമിത്.
ഹൈഡ്രജൻ ഇന്ധനത്തിലായിരിക്കും ട്രെയിൻ ഓടുക. 1200 kw ഫ്യുവൽ സെൽ പ്രോപെൻഷൻ സിസ്റ്റം ആയിരിക്കും ട്രെയിനിൽ ഉണ്ടാകുക. ഡെമു റേക്കിന്റെ ഹൈഡ്രജൻ വേർഷൻ ആണിത്. ഹൈഡ്രജൻ ഉൾപ്പെടുന്ന ഒരു രാസപ്രവർത്തനത്തിലൂടെയാണ് ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
നീരാവി മാത്രമാണ് ഈ പ്രവർത്തനത്തിലൂടെ പുറത്തുവരിക. ഡീസൽ, ഇലക്ട്രിക് എന്നിവയ്ക്ക് ഇതൊരു ബദലാകുമെന്നാണ് പ്രതീക്ഷ. ഹൈഡ്രജൻ നിറയ്ക്കാനായി ഹരിയാനയിലെ ജിന്ദിൽ ഒരു ഹൈഡ്രജൻ സ്റ്റോറേജ് തന്നെ നിർമിച്ചിട്ടുണ്ട്. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ ലൈസൻസും സ്റ്റോറേജിനുണ്ട്. ട്രെയിനിന്റെ സുഖമമായ സർവീസിന് ആവശ്യമായ മെക്കാനിക്കൽ ജോലികളും അവിടെ നിർവഹിക്കാം. ലീക്ക് ഡിറ്റക്ടറുകൾ, ഫ്‌ലൈയിം ഡിറ്റക്റ്ററുകൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹൈഡ്രജൻ ട്രെയിൻ വരുന്നതോടെ ജർമനി, ജപ്പാൻ, ചൈന, യുഎസ് എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും എത്തും.
Content Highlights: indias first hydrogen train to start service by july 17. The train has several features and india will join world countries once the train starts service