വേനല്‍ച്ചൂടിനൊപ്പം വിലക്കയറ്റവും; എസി, ടിവി, സ്മാര്‍ട്ട്‌ഫോണ്‍ വില വീണ്ടും കൂടുന്നു

നിര്‍മാണച്ചെലവ് വര്‍ധിച്ചതോടെ അതിന്റെ ബാധ്യത ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കമ്പനികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

വേനല്‍ച്ചൂടിനൊപ്പം വിലക്കയറ്റവും; എസി, ടിവി, സ്മാര്‍ട്ട്‌ഫോണ്‍ വില വീണ്ടും കൂടുന്നു
dot image

രാജ്യത്ത് വേനല്‍ച്ചൂട് ശക്തമായതോടെ എസി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്‍പനയില്‍ വലിയ വര്‍ധയുണ്ടായിട്ടുണ്ട്. എന്നാല്‍ ഏപ്രില്‍ അവസാനത്തോടെ എസി, റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍, ടെലിവിഷനുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയുടെ വില വീണ്ടും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാല് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വില വര്‍ധിക്കാന്‍ പോകുന്നത്. വില വര്‍ധനവിന്റെ പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

electronics price hike

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് ആദ്യത്തെ ഘടകം. പ്ലാസ്റ്റിക് നിര്‍മാണത്തിന് ആവശ്യമായ ക്രൂഡ് ഓയില്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചത് വലിയ തിരിച്ചടിയായി. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം ക്രൂഡ് ഓയില്‍ വിതരണത്തിലും ഷിപ്പിങ് ചെലവിലും വലിയ വര്‍ധനയുണ്ടായിട്ടുണ്ട്.

മെമ്മറി ചിപ്പുകളുടെ വിലയിലുണ്ടായ കുത്തനെയുള്ള വര്‍ധന് സ്മാര്‍ട്ട്‌ഫോണുകളുടെയും ലാപ്‌ടോപ്പുകളുടെയും നിര്‍മാണച്ചെലവ് കൂട്ടി. ഇതിന്റെ പ്രതിഫലനം ഉല്‍പന്നങ്ങളുടെ വിലയിലുമുണ്ടാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വര്‍ധിച്ച ആവശ്യകതയും ചിപ്പുകളുടെ വില കൂടാന്‍ കാരണമായി. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ഇറക്കുമതി ചെലവ് വര്‍ധിപ്പിച്ചു. വിദഗ്ധരുടെ കണക്കുകള്‍ പ്രകാരം വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് താഴെ പറയുന്ന രീതിയില്‍ വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്:

  • ഗാര്‍ഹിക ഉപകരണങ്ങളും ടിവിയും: 5% മുതല്‍ 7% വരെ.
  • സ്മാര്‍ട്ട്‌ഫോണുകള്‍: 10% മുതല്‍ 15% വരെ.
  • ലാപ്‌ടോപ്പുകള്‍: 8% മുതല്‍ 10% വരെ.

ബ്ലൂ സ്റ്റാര്‍, ഹയര്‍ ഇന്ത്യ തുടങ്ങിയ പ്രമുഖ കമ്പനികള്‍ വൈകാതെ ഉല്‍പന്നങ്ങളുടെ വില കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ 6% വില വര്‍ധിപ്പിച്ച ബ്ലൂ സ്റ്റാര്‍, വേനല്‍ക്കാല ഡിമാന്‍ഡ് കൂടുകയാണെങ്കില്‍ അടുത്ത ആഴ്ച തന്നെ വീണ്ടും വില കൂട്ടിയേക്കുമെന്ന് വ്യക്തമാക്കി. ഏപ്രില്‍ 21 മുതല്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് 4% മുതല്‍ 7% വരെ വില വര്‍ധനവ് ഉണ്ടാകുമെന്ന് ഹയര്‍ സൂചിപ്പിച്ചു.

വിലക്കയറ്റം ഇലക്ട്രോണിക്‌സ് മേഖലയില്‍ മാത്രം ഒതുങ്ങുന്നില്ല. സോപ്പ്, ഡിറ്റര്‍ജന്റ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിക്കുന്നുണ്ട്. പാം ഓയില്‍ പോലെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് ഇതിന് കാരണം. ചില കമ്പനികള്‍ വില കൂട്ടുന്നതിന് പകരം പാക്കറ്റുകളുടെ അളവ് കുറയ്ക്കുന്ന രീതിയും പിന്തുടരുന്നുണ്ട്. നിര്‍മാണച്ചെലവ് വര്‍ധിച്ചതോടെ അതിന്റെ ബാധ്യത ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കമ്പനികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: ACs, TVs, smartphones to get more expensive? Here's why consumer electronics may cost more again this month

dot image
To advertise here,contact us
dot image