

ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ മാതൃകമ്പനിയായ ടാറ്റാ സണ്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതുസംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ ചൂടുപിടിക്കുന്നു. ലിസ്റ്റിങ്ങിന് അനുകൂലമായി ടാറ്റാ ട്രസ്റ്റ്‌സ് ട്രസ്റ്റി വേണു ശ്രീനിവാസനു പിന്നാലെ മറ്റൊരു ട്രസ്റ്റിയായ വിജയ് സിങ്ങും രംഗത്തെത്തി.

മുന്‍ പ്രതിരോധസെക്രട്ടറിയും 12 വര്‍ഷത്തോളം ടാറ്റാ സണ്‍സ് ബോര്‍ഡംഗവുമായിരുന്ന വിജയ് സിങ് ലിസ്റ്റിങ്ങിന്റെ കാര്യത്തില്‍ അടിയന്തരമായി പുനര്‍വിചിന്തനം ആവശ്യമാണെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ലിസ്റ്റ്‌ചെയ്യാതെ തുടരുന്നതിനാണ് നേരത്തേ ട്രസ്റ്റില്‍ ധാരണയായിരുന്നതെങ്കിലും സാങ്കേതികവിദ്യയിലധിഷ്ഠിതമായതും കൂടുതല്‍ മൂലധനം ആവശ്യമുള്ളതുമായ വ്യവസായങ്ങളിലേക്ക് പ്രവര്‍ത്തനം വിപുലമാക്കിക്കൊണ്ടിരിക്കെ ലിസ്റ്റിങ്ങിനെക്കുറിച്ച് ആലോചിക്കണമെന്നാണ് വിജയ് സിങ് പറയുന്നത്.
റിസര്‍വ് ബാങ്കിന്റെ അപ്പര്‍ ലേയര്‍ എന്‍ബിഎഫ്‌സി പട്ടികയില്‍ ഉള്‍പ്പെട്ടതാണ് ടാറ്റാ സണ്‍സ്. ആര്‍ബിഐ നിയമ പ്രകാരം ഇത്തരം എന്‍ബിഎഫ്‌സികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായി നിര്‍ദേശിച്ച സമയപരിധി നേരത്തെ കഴിഞ്ഞിരുന്നു.
Content Highlights: Tata Sons IPO: After Venu Srinivasan, Tata Trusts Vice Chairman Vijay Singh backs listing of Tata Sons, says report