മതത്തിൻ്റെ പേരിൽ മാധ്യമ സ്ഥാപനം ദുഷ്പ്രചാരണം നടത്തുന്നു:ദീപികയെ വിമർശിച്ച ഷോൺ ജോർജിനെ ന്യായീകരിച്ച് എസ് സുരേഷ്

മാധ്യമ സ്ഥാപനത്തെ ദുരുപയോ​ഗം ചെയ്യുന്നതിനെയാണ് ഷോൺ ചോദ്യം ചെയ്തെന്നും സുരേഷ് വിശദീകരിച്ചു

മതത്തിൻ്റെ പേരിൽ മാധ്യമ സ്ഥാപനം ദുഷ്പ്രചാരണം നടത്തുന്നു:ദീപികയെ വിമർശിച്ച ഷോൺ ജോർജിനെ ന്യായീകരിച്ച് എസ് സുരേഷ്
dot image

തിരുവന്തപുരം: ദീപിക ദിനപത്രത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഷോൺ ജോർജിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. ഷോൺ ജോർജ് പറഞ്ഞത് മാധ്യമ സ്ഥാപനത്തിനെതിരെ ആണെന്നും മാധ്യമ സ്ഥാപനത്തിൻ്റേത് ഒരു മതവിഭാ​ഗത്തിൻ്റെ അഭിപ്രായമല്ലെന്നും എസ് സുരേഷ് വ്യക്തമാക്കി. മാധ്യമ സ്ഥാപനത്തെ ദുരുപയോ​ഗം ചെയ്യുന്നതിനെയാണ് ഷോൺ ചോദ്യം ചെയ്തെന്നും സുരേഷ് വിശദീകരിച്ചു. മതത്തിൻ്റെ പേരിൽ മാധ്യമ സ്ഥാപനം ദുഷ്പ്രചാരണം നടത്തുന്നുവെന്നും ദീപകയുടെ പേര് പരാമർശിക്കാതെ എസ് സുരേഷ് കുറ്റപ്പെടുത്തി. ദീപികയിൽ വന്ന മുഖപ്രസംഗം രാഷ്ട്രീയ താത്പര്യത്തിൽ വന്നതാണെന്നും എസ് സുരേഷ് ചൂണ്ടിക്കാണിച്ചു.

ഷോൺ ജോ‍ർജ് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മനസ്സിൽ തോന്നിയത് രാഷ്ട്രീയ വിമർശനമായി പറഞ്ഞുവെന്നും എസ് സുരേഷ് പറഞ്ഞു. പി സി ജോർജ് പൂഞ്ഞാറിലെ സാഹചര്യത്തിലാണ് അഭിപ്രായം പറഞ്ഞതെന്നും എസ് സുരേഷ് ന്യായീകരിച്ചു.

ക്രിസ്ത്യൻ സമൂഹത്തിന്റെ അട്ടിപ്പേറവകാശവുമായി കോൺഗ്രസ്‌ വരണ്ടെന്നും എസ് സുരേഷ് മുന്നറിയിപ്പ് നൽകി. കോൺഗ്രസിന്റെ തൊഴുത്തിലേക്ക് ഏതെങ്കിലും വിഭാഗത്തെ കൊണ്ടുകെട്ടാൻ ഒരുമ്പെട്ടാൽ അത് രാഷ്ട്രീയമാണെന്നും അതിനെ രാഷ്ട്രീയമായി ചോദ്യം ചെയ്യുമെന്നും എസ് സുരേഷ് വ്യക്തമാക്കി. ക്രിസ്ത്യൻ സമൂഹത്തെ ചേർത്തുപിടിക്കുന്നത് ബിജെപി ആണെന്നും പതിനായിരക്കണക്കിന്‌ ക്രിസ്ത്യൻ സഹോദരന്മാർ ബിജെപിയിലേയ്ക്ക് വരുന്നുവെന്നും എസ് സുരേഷ് ചൂണ്ടിക്കാണിച്ചു.വർഗീയമായ ഒരു നിലപാടും ബിജെപിക്കില്ലെന്നും സുരേഷ് പറഞ്ഞു.

കേന്ദ്രത്തിന്റെ ഭരണപരമായ കാര്യങ്ങളിൽ മതപരമായ ചിന്തയില്ല. മതത്തെയും വിശ്വാസത്തെയും ഉൾക്കൊണ്ടുകൊണ്ട് ബിജെപി പ്രവർത്തിക്കുന്നു. വിശ്വാസങ്ങളെ ബിജെപി സംരക്ഷിക്കുന്നു. ആരോടുമില്ല പ്രീണനമില്ലെന്നും എല്ലാവർക്കും തുല്യനീതിയാണ് ലക്ഷ്യ‌മെന്നും എസ് സുരേഷ് വ്യക്തമാക്കി. വിശ്വാസങ്ങളിൽ വിവേചനമുള്ള സംസ്ഥാനം കേരളമെന്ന് പറഞ്ഞ സുരേഷ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിവേചനമില്ലെന്നും ചൂണ്ടിക്കാണിച്ചു. മതപരമായ വിവേചനമാണ് മുനമ്പം വിഷയത്തിലുണ്ടായത്. പാലാ ബിഷപ്പിനെ ന്യായീകരിക്കാൻ കോൺഗ്രസിനെയും സിപിഐഎമ്മിനെയും കണ്ടില്ല. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും പാലാ ബിഷപ്പിനെ ഒറ്റുകൊടുത്തു. ആത്മീയ നേതാക്കളെയും പുരോഹിതരെയുംബിജെപി ആദരിക്കുന്നു ഈ ആദരവ് ബിജെപി ഉയർത്തിപ്പിടിക്കുമെന്നും എസ് സുരേഷ് വ്യക്തമാക്കി.

Content Highlights: S Suresh strongly justifies Shawn George's criticism against Deepika newspaper, accusing the Catholic Church mouthpiece of spreading malicious propaganda and misinformation in the name of religion amid Kerala's political debates.

dot image
To advertise here,contact us
dot image