4500-നും 5300-നും ഇടയിൽ ഭൂരിപക്ഷം,നേമത്ത് അട്ടിമറി വിജയം ഉറപ്പ്; യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി റിപ്പോർട്ട്

കെ എസ് ശബരിനാഥന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചതായും നിയോജക മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍

4500-നും 5300-നും ഇടയിൽ ഭൂരിപക്ഷം,നേമത്ത് അട്ടിമറി വിജയം ഉറപ്പ്; യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി റിപ്പോർട്ട്
dot image

തിരുവനന്തപുരം: നേമത്ത് അട്ടിമറി ഉറപ്പെന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി റിപ്പോര്‍ട്ട്. നേമത്ത് വിജയിക്കുമെന്ന് നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. 4500-നും 5300-നും ഇടയില്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക്. നിയോജക മണ്ഡലം കമ്മിറ്റി കണക്ക് ജില്ലാ കമ്മിറ്റിക്ക് കൈമാറി. ബൂത്ത് കമ്മിറ്റികളുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കണക്കുകൂട്ടല്‍. ബിജെപിയില്‍ നിന്നും വോട്ട് ചോര്‍ന്നതായി നിയോജകമണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍. മുസ്ലിം, ന്യൂനപക്ഷ വോട്ടുകള്‍ ഏകോപിപ്പിക്കപ്പെട്ടു. കെ എസ് ശബരിനാഥന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചതായും നിയോജക മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍.

ഇന്ന് ചേര്‍ന്ന യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് വിജയം സുനിശ്ചിതമെന്ന വിലയിരുത്തലില്‍ എത്തിയത്. ബൂത്തുകമ്മറ്റികള്‍ നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകൂട്ടല്‍. നേമത്ത് സഹായകമാണ് ന്യൂനപക്ഷ വോട്ടാണെന്നാണ് വിലയിരുത്തല്‍. നാടാര്‍ വോട്ടുകള്‍ പൂര്‍ണമായും ശബരീനാഥന് അനുകൂലമായെന്നാണ് കോൺഗ്രസിൻ്റെ വിലയിരുത്തൽ.

എഫ്‌സിആര്‍എ കൊണ്ടുവരുമെന്ന ഭീതി ക്രൈസ്തവ വിഭാഗത്തിനിടയിലുണ്ടായിട്ടുണ്ട്. മുസ്ലിം ന്യൂനപക്ഷ വോട്ടുകളുള്‍പ്പെടെ കൃത്യമായി യുഡിഎഫിന് അനുകൂലമായി. ഏറ്റവും എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ശബരീനാഥിനെ മണ്ഡലത്തിലെ ജനങ്ങള്‍ വിലയിരുത്തിയതെന്നും യുഡിഎഫ് കരുതുന്നു. നേമത്ത് അട്ടിമറി ഉറപ്പാണെന്ന റിപ്പോര്‍ട്ടാണ് ജില്ലാ യുഡിഎഫ് കമ്മിറ്റിക്ക് നേമം മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി നല്‍കിയിരിക്കുന്നത്.

Content Highlights: UDF nemom election committee report shows sabarinadhan victory in nemom

dot image
To advertise here,contact us
dot image