

സ്വര്‍ണവിലയില്‍ ഏത് സമയവും ചാഞ്ചാട്ടം പ്രതീക്ഷിക്കാം എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം വില വലിയരീതിയില്‍ വര്‍ധിക്കുകയും ഇന്നലെ അതുപോലെതന്നെ കുറയുകയും ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധ സാധ്യതകള്‍ ഇപ്പോഴും ആശങ്കയായി നിലനില്‍ക്കുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാകാന്‍ പോകുന്നു എന്ന വിവരം വന്നതോടെയാണ് സ്വര്‍ണവില ഉയര്‍ന്നിരുന്നത്. എന്നാല്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങിയെന്നും ഇറാന്‍ തിരിച്ചടിക്ക് ഒരുങ്ങിയെന്നുമുളള വിവരം വന്നതോടുകൂടി വില ഇന്നലെ രാവിലെ കുത്തനെ കുറഞ്ഞിരുന്നു. പക്ഷേ വൈകുന്നേരം ഗ്രാമിന് 65 രൂപയുടെ വര്‍ധനവോടെ വില ഉയരുകയും ചെയ്തു. അതുകൊണ്ടുതന്നെ സ്വര്‍ണവിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ ആകാംഷയോടെ ഉറ്റുനോക്കുകയാണ് വ്യാപാരികളും ഉപയോക്താക്കളും.

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,12,200 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,025 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 75 രൂപയുടെ കൂടുതലാണ് ഉണ്ടായിരിക്കുന്നത്. പവന് 600 രൂപയും വര്‍ധിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 92,200 രൂപയും ഗ്രാമിന് 11,525 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 60 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,975 രൂപയും പവന് 71,800 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,790 രൂപയും പവന് 46,320 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 1,11,600 രൂപയിലാണ് ഒടുവില്‍ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. വെളളിവിലയില്‍ ഇന്ന് വ്യത്യാസം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസത്തെ വിലയായ ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2,600 രൂപയിലുംതന്നെയാണ് ഇന്നും വെള്ളിവില.

ആഗോള വിപണിയിലെ അസ്ഥിരതയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
Content Highlights :Gold prices increase in the state today. The price increase today follows yesterday's big drop.