

വിദേശത്ത് കുടിയേറാൻ ആഗ്രഹമുണ്ടോ? സൗജന്യ വീടും ജോലിയും വാഗ്ദാനം ചെയ്ത് സ്പെയിനിലെ ഒരു ഗ്രാമം.യൂറോപ്പിലെ പല രാജ്യങ്ങളിലും, പ്രത്യേകിച്ച് സ്പെയിനിലെ ഉൾഗ്രാമങ്ങളിൽ ജനസംഖ്യ വളരെ കുറഞ്ഞുവരികയാണ്. ഗ്രാമങ്ങളില്‍ ആളൊഴിഞ്ഞു പോകാതിരിക്കാൻ അധികൃതർ ഒരു പദ്ധതി അവതരിപ്പിച്ചു.

സൗജന്യ താമസം
താമസിക്കാൻ സുരക്ഷിതമായ എല്ലാ സൗകര്യങ്ങളോടും കൂടിയ പുതുക്കിപ്പണിത വീട് നിങ്ങൾക്ക് ലഭിക്കും. ഇതിന് പ്രതിമാസം വാടക നൽകേണ്ട ആവശ്യമില്ല. സാധാരണ ഗതിയിൽ വിദേശ രാജ്യങ്ങളിൽ വലിയൊരു തുക വാടകയ്ക്കായി മാറ്റി വെക്കേണ്ടി വരുമെന്നിരിക്കെ, ഇത് വലിയൊരു ലാഭമാണ്.
ഇത് കൂടാതെ ജീവിതമാർഗത്തിനായി അവിടെയുള്ള പ്രാദേശിക സ്ഥാപനങ്ങളിലോ ഗ്രാമത്തിന്റെ ചുമതലകളിലോ ജോലി നൽകും.അവിടെ എത്തുന്നവർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ ഒരു വരുമാന മാർഗം ഗവൺമെന്റ് ഉറപ്പുനൽകുന്നു. ഇത് ഗ്രാമത്തിലെ ലോക്കൽ ബിസിനസുകളിലോ, കൃഷിയിടങ്ങളിലോ, അല്ലെങ്കിൽ ഗ്രാമത്തിന്റെ പരിപാലനവുമായി ബന്ധപ്പെട്ട ജോലികളോ ആകാം.
ചുരുക്കത്തിൽ, വരുമാനത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കപ്പെടേണ്ടി വരില്ല.ഇതൊരു താൽക്കാലിക താമസ സൗകര്യമല്ല. നിങ്ങൾ അവിടെ കൃത്യമായി ജോലി ചെയ്യുകയും ഗ്രാമത്തിലെ നിയമങ്ങൾ പാലിക്കുകയും ചെയ്താൽ, അവിടെ സ്ഥിരമായി താമസിക്കാനും ആ രാജ്യത്തിന്റെ ഭാഗമാകാനുമുള്ള മികച്ച അവസരമാണ് ലഭിക്കുന്നത്. എന്നാൽ പിന്നെ സ്പെയിനിലേക്ക് പോകാം എന്ന് തീരുമാനിക്കാൻ വരട്ടെ. ഇത്രയും വലിയൊരു ഓഫർ തരുമ്പോൾ അതിൽ ചില പ്രധാന നിബന്ധനകളുണ്ട്.
കുട്ടികളുള്ള കുടുംബം ആയിരിക്കണം
ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം അവിടുത്തെ സ്കൂളുകൾ അടച്ചുപൂട്ടാതിരിക്കുക എന്നതാണ്. അതിനാൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളുള്ള കുടുംബങ്ങൾക്കാണ് മുൻഗണന. കുട്ടികൾ സ്കൂളിൽ ചേരുന്നുണ്ടെന്ന് ഉറപ്പാക്കണം.ഗ്രാമത്തിൽ തന്നെ താമസിക്കണം എന്നതാണ് അടുത്ത നിബന്ധന. കുറഞ്ഞത് ഒരു നിശ്ചിത വർഷം ഉദാഹരണത്തിന് 2-5 വർഷം വരെ ആ ഗ്രാമത്തിൽ താമസിച്ച് അവിടുത്തെ ജനസംഖ്യ വർദ്ധിപ്പിക്കാൻ സഹായിക്കണം.
സ്പാനിഷ് ഭാഷ അറിയണം
ദൈനംദിന കാര്യങ്ങൾക്കും ജോലിക്കുമായി സ്പാനിഷ് ഭാഷ അത്യാവശ്യമായി വരും.അതുകൊണ്ട് സ്പാനിഷ് ഭാഷ അറിയണം. ഗ്രാമത്തിലെ സ്കൂൾ പൂട്ടാതിരിക്കാൻ കുട്ടികളുള്ള കുടുംബങ്ങളെ അങ്ങോട്ട് ആകർഷിക്കാനുള്ള ഒരു തന്ത്രമാണിത്. പുതിയൊരു ജീവിതം സ്പെയിനിൽ തുടങ്ങാൻ താല്പര്യമുള്ളവർക്ക് ഇതൊരു നല്ല അവസരമാണ്. പക്ഷേ ആ ഗ്രാമത്തിലെ നിബന്ധനകൾ പൂർണ്ണമായും പാലിക്കേണ്ടി വരും.Content Highlight: Free House and Job in Spanish Village