

ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ഒരു റണ്ണിനാണ് ഗുജറാത്ത് ടൈറ്റൻസ് തോൽപ്പിച്ചത്. സീസണിലെ തങ്ങളുടെ ആദ്യ ജയം കുറിച്ചതിന് പിന്നാലെ പക്ഷെ ഗുജറാത്ത് നായകൻ ശുഭ്മൻ ഗില്ലിന് തിരിച്ചടിയായി പിഴ ശിക്ഷ ലഭിച്ചു.
ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഗില്ലിന് പിഴ ലഭിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കാത്തതിനാല്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം രൂപയാണ് ഗില്ലിന് പിഴയായി ചുമത്തിയത്.
സീസണിലെ ആദ്യ കുറ്റമായതിനാലാണ് 12 ലക്ഷംയ രൂപ പിഴ ചുമത്തിയത്. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 24 ലക്ഷമായി ഉയരും. മൂന്നാം തവണയും ഇതേ തെറ്റ് ആവര്‍ത്തിച്ചാല്‍ ഒരു മത്സര വിലക്കും നേരിടാന്‍ സാധ്യതയുണ്ട്.
അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 210 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.
കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഗുജറാത്തിന് ഈ സമയം നമാലു ഫീല്‍ഡര്‍മാരെ മാത്രമെ ബൗണ്ടറിയില്‍ നിര്‍ത്താനായിരുന്നുള്ളു. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സും അവസാന രണ്ട് പന്തിൽ രണ്ട് റൺസുമായിരുന്നു ഡല്‍ഹിക്ക് വേണ്ടിയിരുന്നത്.
അഞ്ചാം പന്തില്‍ സിംഗിൾ ഓടാതിരുന്ന ഡേവിഡ് മില്ലര്‍ അവസാന പന്തിൽ ബൈ റണ്ണിനായി ശ്രമിച്ച് സ്കകോര്‍ ടൈ ആക്കാന്‍ ശ്രമിച്ചെങ്കിലും കുൽദീപ് യാദവിനെ ജോസ് ബട്ട്‌ലർ നേരിട്ടുള്ള ത്രോയിലൂടെ റൺ ഔട്ട് ആക്കിയതോടെ ഗുജറാത്ത് ഒരു റണ്ണിന്‍റെ വിജയം ആഘോഷിച്ചു.
വിജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഗുജറാത്ത് ടൈറ്റൻസ് ഞായറാഴ്ച ലക്നൗവിൽ വെച്ച് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. മറുവശത്ത് പരാജയപ്പെട്ട ഡൽഹി ക്യാപിറ്റൽസിന് ശനിയാഴ്ച കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്‌സാണ് എതിരാളികൾ.
Content highlights: ipl 2026 shubman gill fined slow over rate gujarat titans victory