Top

'വിഷമം തോന്നുന്നവർ അങ്ങോട്ട് നോക്കാതിരുന്നാൽ പോരെ'; രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ടിൽ തെറ്റെന്തെന്ന് വിദ്യാ ബാലൻ

'ചിലപ്പോൾ ആ എഫ്ഐആർ ഫയൽ ചെയ്തവർക്ക് പ്രത്യേകിച്ച് ജോലി ഒന്നും കാണില്ല. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ സമയം കളയുന്നത്'

30 July 2022 1:45 AM GMT
ഫിൽമി റിപ്പോർട്ടർ

വിഷമം തോന്നുന്നവർ അങ്ങോട്ട് നോക്കാതിരുന്നാൽ പോരെ; രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ടിൽ തെറ്റെന്തെന്ന് വിദ്യാ ബാലൻ
X

നഗ്ന ഫോട്ടോഷൂട്ടിൽ ബോളിവുഡ് താരം രൺവീർ സിംഗിന് പിന്തുണയുമായി നടി വിദ്യാ ബാലൻ. രൺവീർ ചെയ്തതിൽ താൻ തെറ്റൊന്നും കാണുന്നില്ല എന്നും എഫ്ഐആർ ഫയൽ ചെയ്തവർക്ക് കാര്യമായ ജോലി ഒന്നുമില്ലാത്തത് കൊണ്ടായിരിക്കാം ഇത്തരമൊരു പരാതി എന്നും നടി പറഞ്ഞു. ഫട്ക മറാത്തി സിനി അവാർഡ്‌സിൽ പങ്കെടുക്കവെയാണ് വിദ്യാ ബാലന്റെ പ്രതികരണം.

'അതിൽ എന്താണ് കുഴപ്പം? ആദ്യമായാണ് ഒരു പുരുഷൻ ഇങ്ങനെ ചെയ്യുന്നത്. ഞങ്ങൾ അതൊന്നു ആസ്വദിച്ചോട്ടേ', നടി പറഞ്ഞു. രൺവീറിന്റെ ചിത്രം മൂലം വിഷമം തോന്നുന്നവർ അങ്ങോട്ട് നോക്കാതിരുന്നാൽ പോരെ എന്നും വിദ്യ ചോദിക്കുന്നു. 'ചിലപ്പോൾ ആ എഫ്ഐആർ ഫയൽ ചെയ്തവർക്ക് പ്രത്യേകിച്ച് ജോലി ഒന്നും കാണില്ല. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ സമയം കളയുന്നത്. നിങ്ങൾക്ക് അതിൽ വിഷമം തോന്നിയാൽ അങ്ങോട്ട് നോക്കാതിരുന്നാൽ പോരെ. അതിന് എഫ്ഐആർ എന്തിന് ഫയൽ ചെയ്യണം', വിദ്യാ ബാലൻ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് രണ്‍വീര്‍ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പരാതി ലഭിച്ചതോടെ രണ്‍വീറിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്‍ജിഒ ഭാരവാഹിയും, ഒരു വനിതാ അഭിഭാഷകയുമാണ് രണ്‍വീര്‍ സിംഗിനെതിരെ മുംബൈയിലെ ചെമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

story highlights: vidhya balan comments on the nude photoshoot of ranveer singh

Next Story