Top

'അക്ഷയ് കുമാറിനൊപ്പം ചെറിയ അതിഥി വേഷത്തില്‍'; ഹിന്ദി 'സുരറൈ പോട്ര്' ലൊക്കേഷന്‍ ചിത്രവുമായി സൂര്യ

15 Jun 2022 2:44 PM GMT
ഫിൽമി റിപ്പോർട്ടർ

അക്ഷയ് കുമാറിനൊപ്പം ചെറിയ അതിഥി വേഷത്തില്‍; ഹിന്ദി സുരറൈ പോട്ര് ലൊക്കേഷന്‍ ചിത്രവുമായി സൂര്യ
X

തമിഴ് ചിത്രം 'സുരറൈ പോട്രി'ന്റെ ഹിന്ദി റീമേക്കില്‍ അതിഥി വേഷത്തില്‍ സൂര്യയും. സിനിമയുടെ ലൊക്കേഷന്‍ ചിത്രം പങ്കുവച്ച് താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. താരം അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

'അക്ഷയ് കുമാറിനെ കാണുന്നത് ഒരു നൊസ്റ്റാള്‍ജിക് അനുഭവമായിരുന്നു. ഞങ്ങളുടെ കഥ മനോഹരമായി വീണ്ടും സജീവമാകുന്നത് കാണാം. ടീമിനൊപ്പമുള്ള എല്ലാ നിമിഷവും ആസ്വദിച്ചു. സുരറൈ പോട്ര് ഹിന്ദിയില്‍ ചെറിയ കാമിയോ വേഷത്തില്‍' എന്ന് ചിത്രത്തിനൊപ്പം സൂര്യ കുറിച്ചു. അക്ഷയ് കുമാറിനെയും സംവിധായക സുധ കൊങ്ങരയെയും താരം ടാഗ് ചെയ്തിട്ടുണ്ട്.

സുധ കൊങ്കര തന്നെയാണ് തമിഴിലും ചിത്രം സംവിധാനം ചെയ്തിരുന്നത്. അപര്‍ണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി എത്തുന്നത് ബോളിവുഡ് താരം രാധിക മധന്‍ ആണ്. സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥന്റെ കഥയാണ് 'സുരറൈ പോട്ര്' പറയുന്നത്.

Story Highlights; Suriya cameo in the 'Soorarai Pottru' Hindi remake shared location photo

Next Story