Top

കിംഗ് ഖാൻ ഈസ് ബാക്ക്; 'പത്താൻ' അടുത്ത വർഷം

സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

2 March 2022 7:34 AM GMT
ഫിൽമി റിപ്പോർട്ടർ

കിംഗ് ഖാൻ ഈസ് ബാക്ക്; പത്താൻ അടുത്ത വർഷം
X

ബോളിവുഡ് താരം ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം പത്താന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമയുടെ ടീസറിനൊപ്പമാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പങ്കുവെച്ചത്. അടുത്ത വർഷം ജനുവരി 25നാണ് ചിത്രം എത്തുക.

നാല് വർഷത്തിന് ശേഷം റിലീസിന് ഒരുങ്ങുന്ന ഷാരൂഖ് ചിത്രമാണ് പത്താൻ. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. ജോണും ദീപികയും പത്താനെ പരിചയപ്പെടുത്തുന്നതാണ് ടീസർ. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ഒരേയൊരു ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോൾ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാൻ നടന്നു വരുന്നതും കാണാം.

ഷാരൂഖ് ഖാനും ടീസർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'അൽപ്പം വൈകിയെന്ന് അറിയാം. എന്നാലും ഈ തീയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം', എന്ന് താരം കുറിച്ചു.


സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. 'സീറോ' എന്ന ആനന്ദ് എല്‍ റായ് ചിത്രമാണ് ഷാറൂഖ് ഖാന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ചിത്രത്തില്‍ കത്രീന കൈഫ്, അനുഷ്‌ക ഷര്‍മ്മ എന്നിവരായിരുന്നു നായികമാര്‍. 'ലയണ്‍ കിങിന്റെ' ഹിന്ദി പകര്‍പ്പില്‍ മുസാഫ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ഷാറൂഖ് ഖാനായിരുന്നു.

story highlights: sharukh khan new movie pathan to release next year, teaser out

Next Story