'ലഗ് ജാ ഗലെ' വൈകാരികമായി പാടി സല്മാന് ഖാന്; വീഡിയോ
'ഒരാളുമില്ല, ഒരാളുമുണ്ടാവുകയുമില്ല, ലതാജി അങ്ങയെപ്പോലെ'വീഡിയോയ്ക്കൊപ്പം സല്മാന് കുറിച്ചു
13 Feb 2022 6:28 AM GMT
ഫിൽമി റിപ്പോർട്ടർ

അന്തരിച്ച ഗായിക ലത മങ്കേഷ്കറിന് വൈകാരികമായ ആദരാഞ്ജലികളുമായി സല്മാന് ഖാന്. ലത മങ്കേഷകര്‍ പാടിയ 'ലഗ് ജാ ഗലെ' എന്ന പാട്ടുപാടുന്ന വീഡിയോ താരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. പാട്ട് പാടുമ്പോള്‍ കരയുന്ന സല്‍മാനെയും വീഡിയോയില്‍ കാണാം. 'ഒരാളുമില്ല, ഒരാളുമുണ്ടാവുകയുമില്ല, ലതാജി അങ്ങയെപ്പോലെ'വീഡിയോയ്ക്കൊപ്പം സല്മാന് കുറിച്ചു.
നേരത്തെ ലത മങ്കേഷ്റിന് സംഗീതാര്‍ച്ചനയുമായി മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും എത്തിയിരുന്നു. 'തേരി ആങ്കോം' എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനിലൂടെയാണ് ചിത്ര ആദരമര്‍പ്പിച്ചത്. ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
അതേസമയം, ലത മങ്കേഷ്കറിന്റെ പേരില്‍ സംഗീത കോളേജ് സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. മുംബൈ യൂണിവേഴ്സിറ്റിയില്‍ സ്ഥാപിക്കുന്ന കോളേജിന് ഭാരത് രത്ന ലതാ ദീനാനാഥ് മങ്കേഷ്കര്‍ ഇന്റര്‍ നാഷ്ണല്‍ മ്യൂസിക് കോളേജ് എന്നായിരിക്കും പേര് നല്‍കുക. അതിനിടെ ലതാ മങ്കേഷ്കറിന്റെ ജന്മ സ്ഥലമായ ഇന്‍ഡോറില്‍ സംഗീത സ്കൂള്‍, മ്യൂസിയം എന്നിവ സ്ഥാപിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അറിയിച്ചിരുന്നു. ഇന്‍ഡോറില്‍ ഒരു സംഗീത അക്കാദമിയും സ്ഥാപിക്കും.