'ബജ്രംഗി ഭായ്ജാന്' രണ്ടാം ഭാഗം പ്രഖ്യാപിച്ച് സല്മാന് ഖാന്; തിരക്കഥ ഒരുക്കുന്നത് കെ വി വിജയേന്ദ്ര പ്രസാദ്
'ആര്‍ആര്‍ആര്‍'ന്റെ പ്രി-റിലീസ് പരിപാടിക്കിടെയാണ് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
20 Dec 2021 5:17 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡ് ചിത്രം 'ബജ്രംഗി ഭായ്ജാന്റെ' രണ്ടാം ഭാഗം പ്രഖ്യപിച്ച് നടന് സല്മാന് ഖാന്. രാജമൗലിയുടെ പിതാവ് കെ വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. 'ആര്‍ആര്‍ആര്‍'ന്റെ പ്രി-റിലീസ് പരിപാടിക്കിടെയാണ് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കരണ്‍ ജോഹര്‍, എസ് എസ് രാജമൗലി, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ആലിയ ഭട്ട് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
2015 ലായിരുന്നു ബജ്രംഗി ഭായ്ജാന് പുറത്തിറങ്ങിയത്. കബീര്‍ ഖാന് ആമ് ചിത്രത്തിന്റെ സംവിധാനം. കരീന കപൂര്‍ കത്രീന കൈഫ്, നവാസുദ്ദീന്‍ സിദ്ധിക്കി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്.
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ മികച്ച വിജയം നേടിയ ചിത്രമായിരുന്നു ബജ്രംഗി ഭായിജാന്. സംസാരശേഷി ഇല്ലാത്ത മുന്നി എന്ന പാക്കിസ്ഥാനി പെണ് കുട്ടി ഇന്ത്യയിലേക്ക് എത്തിപ്പെടുന്നതോടെയാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. പിന്നീട് സ്വന്തം രാജ്യത്തേക്ക് പെണ്‍കുട്ടിയെ തിരികെ എത്തിക്കാന്‍ ബജ്രംഗി എന്ന യുവാവ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.