'റോക്കി ഔർ റാണി കി പ്രേം കഹാനി'; രൺവീർ-ആലിയ ഭട്ട് ചിത്രം ഉടൻ ബിഗ് സ്ക്രീനിലേക്ക്
2023 ഫെബ്രുവരി 10 നാണ് ചിത്രം എത്തുക
1 Aug 2022 8:16 AM GMT
ഫിൽമി റിപ്പോർട്ടർ

'ഗല്ലി ബോയ്' എന്ന സിനിമയ്ക്ക് ശേഷം രൺവീർ സിങ്ങും ആലിയ ഭട്ടും ഒന്നിക്കുന്ന 'റോക്കി ഔർ റാണി കി പ്രേം കഹാനി' ചിത്രീകരണം പൂർത്തിയായി. കരൺ ജോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പാക്ക് അപ്പ് അറിയിച്ചു കൊണ്ട് രൺവീർ സിങ് പങ്കുവച്ച വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പാർട്ടിയിൽ ആലിയ ഭട്ട് വെർച്വലായി ആണ് എത്തിയത്. സിനിമയുടെ ബിഹൈൻഡ് ദി സീൻ പങ്കുവച്ചുകൊണ്ട് കരൺ ജോഹറും സോഷ്യൽ മീഡിയയിൽ സന്തോഷമറിയിച്ചു.
'ഹൃദയം നിറഞ്ഞ ചിരിയുടെ, കണ്ണീരിന്റെ, സ്നേഹത്തിന്റെ, രക്തത്തിന്റെ, വിയർപ്പിന്റെ നാളുകൾ. ആക്ഷനും കട്ടിനുമിടയിൽ എവിടെയോ ഈ കഥ ഞങ്ങളുടെ ഹൃദയത്തിൽ ഒരു കുടുംബം സൃഷ്ടിച്ചു. റോക്കി ഔർ റാണി കി പ്രേം കഹാനി റാപ് അപ്പ് ചെയ്യുന്നു. ഇനി ബിഗ് സ്ക്രീനിൽ കാണാം' എന്നായിരുന്നു രൺവീർ കുറിച്ചത്.
'എന്റെ ഹൃദയത്തിൽ നിന്നും ഒരു റാപ് അപ്പ്. എന്നിൽ എന്നെന്നും തങ്ങി നിൽക്കുന്ന യാത്രയുടെ കഥ. എന്റെ വീട്ടിലേക്ക് മടങ്ങി വന്നതുപോലെയാണ് നീണ്ട വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും സംവിധായകന്റെ കസേരയിൽ ഇരുന്നപ്പോൾ തോന്നിയത്. ഞങ്ങൾക്ക് ബോളിവുഡിന്റെ ഇതിഹാസങ്ങളെയും സൂപ്പർ താരങ്ങളെയും സെറ്റിലും ക്യാമറയ്ക്ക് മുന്നിലും ലഭിച്ചു. അത് ഒരു മാജിക് തന്നെയായിരുന്നു.
എന്റെ എ-ടീം നെടുംതൂണായി ക്യാമറയ്ക്ക് പിന്നിൽ നിന്നില്ലായിരുന്നെങ്കിൽ ഈ മാജിക് സംഭവിക്കില്ലായിരുന്നു. ഈ കഹാനിക്ക് വേണ്ടി പരിശ്രമിച്ച, ആവേശത്തോടെ പ്രവർത്തിച്ച എല്ലാവരോടും നന്ദി.' കരൺ ജോഹർ കുറിച്ചു.
It's a talkie wrap on a piece of my heart...a kahani that became a journey which I will hold close to me forever! I sat in the director chair after many years and it felt like coming home. We had legends and superstars on the set and in front of the camera - they were magic! pic.twitter.com/KIQ7Nt23Cp
— Karan Johar (@karanjohar) August 1, 2022
കരൺ ജോഹറിന്റെ ധർമ്മാ പ്രൊഡക്ഷൻസും വൈക്കം 18 സ്റ്റുഡിയോസുമാണ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രം ഒരു റൊമാൻസ് ഡ്രാമയായാണ് എത്തുക. ധർമേന്ദ്ര, ശബാന അസ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2023 ഫെബ്രുവരി 10 നാണ് ചിത്രം എത്തുക.
Story highlights: Rocky Aur Rani Ki Prem Kahani wrap up; ranveer-alia movie on bigscreen soon