Top

ഹല്‍ദി ചിത്രങ്ങള്‍ പങ്കുവച്ച് കത്രീനയും വിക്കിയും

ഹല്‍ദി ചിത്രങ്ങള്‍ക്ക് ഇരുപത് ലക്ഷത്തിലേറെ ലൈക്കാണ് ലഭിച്ചിരിക്കുന്നത്

11 Dec 2021 8:59 AM GMT
ഫിൽമി റിപ്പോർട്ടർ

ഹല്‍ദി ചിത്രങ്ങള്‍ പങ്കുവച്ച് കത്രീനയും വിക്കിയും
X

കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹം വന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിവാഹ ചിത്രങ്ങളും ആരാധര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ താരവിവാഹത്തിന്റെ ഹല്‍ദിയുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. താരങ്ങള്‍ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.

പങ്കുവച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ഹല്‍ദി ചിത്രങ്ങള്‍ക്ക് ഇരുപത് ലക്ഷത്തിലേറെ ലൈക്കാണ് ലഭിച്ചിരിക്കുന്നത്. വിവാഹത്തിന് ഫോട്ടോ എടുക്കാനുള്ള അനുമതി ഇല്ലാതിരുന്നതിനാല്‍ താരങ്ങള്‍ തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിടുന്നത്. ആരാധകരും ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.


രാജസ്ഥാനിലെ ഫോര്‍ട്ട് ബര്‍വാരയിലെ സിക്‌സ് സെന്‍സസ് റിസോര്‍ട്ടില്‍ 9നായിരുന്നു ഇരുവരും വിവാഹിതരായത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടന്ന ഹല്‍ദി, സംഗീത് ചടങ്ങുകളിലും വിവാഹത്തിലുമായി 120 അതിഥികളാണ് പങ്കെടുത്തത്. വിവാഹ ചടങ്ങുകള്‍ പകര്‍ത്തി സീരീസ് ആയി പുറത്തിറക്കാന്‍ ആമസോണ്‍ പ്രൈം വമ്പന്‍ തുക താരങ്ങള്‍ക്ക് ഓഫര്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

രാജസ്ഥാനിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഇന്നലെ ഇരുവരും മുബൈയിലേക്ക് തിരിച്ചു. ഹെലികോപ്റ്ററില്‍ പോകുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്കായി മുബൈയില്‍ റിസപ്ഷന്‍ ഒരുക്കുമെന്ന് ഇരുവരും നേരത്തെ അറിയിച്ചിരുന്നു.

Next Story