Top

'അയൺമാനും തോറുമൊന്നുമല്ല കർണ്ണനും ഹനുമാനുമാണ്'; അവഞ്ചേഴ്‌സ് മഹാഭാരതത്തിൽ നിന്നും പ്രചോദനം കൊണ്ടാണ് ഒരുക്കിയതെന്ന് കങ്കണ

അവരുടെ കഥകൾ വേദങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്.

12 May 2022 11:30 AM GMT
ഫിൽമി റിപ്പോർട്ടർ

അയൺമാനും തോറുമൊന്നുമല്ല കർണ്ണനും ഹനുമാനുമാണ്; അവഞ്ചേഴ്‌സ് മഹാഭാരതത്തിൽ നിന്നും പ്രചോദനം കൊണ്ടാണ് ഒരുക്കിയതെന്ന് കങ്കണ
X

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ സൂപ്പർഹീറോ സിനിമകൾ മഹാഭാരതത്തിൽ നിന്നും പ്രചോദനം കൊണ്ടാണ് ഒരുക്കിയതെന്ന് നടി കങ്കണ റണൗത്ത്. അയൺമാൻ, തോർ തുടങ്ങിയ കഥാപാത്രങ്ങൾ കർണ്ണൻ, ഹനുമാൻ പോലുള്ള പുരാണ കഥാപാത്രങ്ങളിൽ നിന്നാണ് ഒരുക്കിയതെന്നും നടി പറഞ്ഞു. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

സൂപ്പർഹീറോ പരിവേഷമുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഇന്ത്യൻ പുരാണങ്ങളെയാണോ ഹോളിവുഡ് സൂപ്പർ ഹീറോകളെയാണോ മാതൃകയാക്കുക എന്ന് ചോദ്യം വന്നു. താൻ ഇന്ത്യൻ പുരാണങ്ങളെയായിരിക്കും സ്വീകരിക്കുക എന്നായിരുന്നു കങ്കണയുടെ മറുപടി.

'അയൺമാൻ എന്ന കഥാപാത്രത്തിന്റെ പടച്ചട്ടയ്ക്ക് കർണ്ണന്റെ കവചവുമായി സാമ്യമുണ്ട്. ചുറ്റികയുമായി നിൽക്കുന്ന തോറിനെ ഗദയേന്തി നിൽക്കുന്ന ഹനുമാനുമായി താരതമ്യപ്പെടുത്താം. അവഞ്ചേഴ്‌സ് പോലും മഹാഭാരതത്തിൽ നിന്ന് പ്രചോദനം കൊണ്ടതാണ് എന്നാണ് എനിക്ക് തോന്നുന്നത്', കങ്കണ പറഞ്ഞു.

ഹോളിവുഡിന്റെ ദൃശ്യവീക്ഷണം വ്യത്യസ്തമാണ്. എന്നാൽ അവരുടെ കഥകൾ വേദങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്. അവരും അത് അംഗീകരിക്കുമെന്ന് കങ്കണ പറയുന്നു.

story highlights: kangana says that avengers is inspired form mahabharatham

Next Story