ഇവർ പ്രണയത്തിലോ?; ഗോസിപ്പുകൾക്ക് ആക്കം കൂട്ടി പുതിയ ചിത്രങ്ങൾ
21 Feb 2022 7:50 AM GMT
ഫിൽമി റിപ്പോർട്ടർ

അടുത്തിടെയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷനും നടിയും ഗായികയുമായ സബ ആസാദും പ്രണത്തിലാണന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നത്. പല സ്ഥലങ്ങളിലായി ഇരുവരേയും ഒരുമിച്ച് കണ്ടതോടെയാണ് ഇരുവരും പ്രണത്തിലാണെന്ന് പ്രചരിച്ചത്. ഇപ്പോള്‍ ഹൃത്വിക്കിന്റെ കുടുംബത്തിനൊപ്പം സബ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
സബ ഉള്‍പ്പെടുന്ന കുടുംബചിത്രം ഹൃത്വികിന്റെ പിതൃസഹോദരന് രാജേഷ് റോഷനാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. താരത്തിന്റെ രണ്ട് ആണ് മക്കളുമുണ്ട് ചിത്രത്തില്‍. കേരള സദ്യയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. 'സന്തോഷം എല്ലായ്പ്പോഴും ഉണ്ട് പ്രത്യേകിച്ച് ഞായറാഴ്ച ഉച്ച ഭക്ഷണത്തിന്' എന്നാണ് ചിത്രത്തിനൊപ്പം രാജേഷ് കുറിച്ചത്. ചിത്രത്തിന് 'ഏറ്റവും മികച്ച ഞായറാഴ്ച' എന്ന കമന്റുമായി സബയും എത്തി.
സബക്കൊപ്പം റെസ്റ്ററന്റില്‍ നിന്നും ഇറങ്ങുന്ന ഹൃത്വിക്കിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2000ലായിരുന്നു ഹൃത്വികിന്റെ ആദ്യ വിവാഹം. പിന്നീട് 2014ല്‍ മുന്‍ ഭാര്യ സൂസന്നെ ഖാനുമായി വേര്‍പിരിയുകയായിരുന്നു.
Story Highlights; Hrithik Roshan's Rumoured GF Saba Azad Bonds With His Sons And Family
- TAGS:
- Hrithik Roshan
- Saba Azad