ധനുഷ് അക്ഷയ് കുമാര്‍ ചിത്രം ഒടിടിയിലേക്ക്; ഹോട്ട്സ്റ്റാറിലൂടെ ക്രിസ്മസിന്
ഇതൊരു മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്
24 Nov 2021 9:25 AM GMT
ഫിൽമി റിപ്പോർട്ടർ

അക്ഷയ് കുമാര്‍, ധനുഷ്, സാറ അലിഖാന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആന്ദ് എല്‍ റായ് സംവിധാനം ചെയ്ത ചിത്രം 'അദ്രങ്കി രേ' ഒടിടി റിലീസിന്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഇതൊരു മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്.
ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 24ന് എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്നെത്തും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സിനിമയുെട ചിത്രീകരണം ആരംഭിച്ചത്. വാരാണസി, മധുര, ദില്ലി എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ഹിമാന്‍ഷു ശര്‍മ്മയുടേതാണ് തിരക്കഥ.
ടി സിരീസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, അരുണ ഭാട്ടിയ, ഹിമാന്‍ഷു ശര്‍മ്മ, ആനന്ദ് എല്‍ റായ് എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം പങ്കജ് കുമാര്‍, എഡിറ്റിംഗ് ഹേമല്‍ കോത്താരി, സംഗീതം എ ആര്‍ റഹ്മാന്‍.
അതേസമയം, തിയറ്ററുകള്‍ തുറന്നതിനു ശേഷമുള്ള അക്ഷയ് കുമാറിന്റെയും ധനുഷിന്റെയും ആദ്യ ഒടിടി റിലീസ് ചിത്രമാണ് അതിരംഗീ രേ. ലക്ഷ്മി ആയിരുന്നു അക്ഷയ് കുമാറിന്റെ അവസാന ഒടിടി റിലീസ്. ധനുഷിന്റെ ജഗമേ തന്തിരം നെറ്റ്ഫ്‌ളിക്‌സ് റിലീസ് ആയിരുന്നു.