Top

കൊവിഡ് പോസിറ്റീവ്; കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ സംഘത്തില്‍ അക്ഷയ് കുമാര്‍ ഉണ്ടാകില്ല

കാന്‍ ചലച്ചിത്രമേള മെയ് 17ന് ആരംഭിക്കും

15 May 2022 5:26 AM GMT
ഫിൽമി റിപ്പോർട്ടർ

കൊവിഡ് പോസിറ്റീവ്; കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ സംഘത്തില്‍ അക്ഷയ് കുമാര്‍ ഉണ്ടാകില്ല
X

കാന്‍ ഇന്റര്‍നാഷ്ണല്‍ ചലച്ചിത്ര മേളയില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഭാഗമാകില്ല. കൊവിഡ് പോസിറ്റ് ആയതിനെതുടര്‍ന്നാണ് താരത്തിന് മേളയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത്. അക്ഷയ് കുമാര്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

'2022 കാന്‍ ചലച്ചിത്ര മേളയുടെ ഇന്ത്യന്‍ വേദിയില്‍ എത്താന്‍ കാത്തിരിക്കുകയായിരുന്നു. പക്ഷെ, സങ്കടകരമായ കാര്യം, കൊവിഡ് പോസിറ്റീവ് ആയി. വിശ്രമിക്കാം. മുഴുവന്‍ ടീമിനും ആശംസകള്‍ നേരുന്നു'- അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ അക്ഷയ് കുമാറിനെ ബിഎംസിയുടെ കൊവിഡ് പോസിറ്റീവ് രോഗികളുടെ പട്ടികയില്‍ ചേര്‍ത്തിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോം ടെസ്റ്റ് ചെയ്തത്‌കൊണ്ടായിരിക്കാം. ഔദ്യോഗിക ആപ്പ് ഉപയോഗിച്ച് ഉറപ്പ് വരുത്തി ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും ബിഎംസി ഉദ്യോഗസ്ഥന്‍ പറഞ്ഞയി റിപ്പോര്‍ട്ടുണ്ട്.

കാന്‍ ചലച്ചിത്രമേള മെയ് 17ന് ആരംഭിക്കും. ബോളിവുഡ് താരം ദീപിക പദുകോണ്‍ ജൂറി അംഗമായിരിക്കും എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ കാന്‍ മേളയ്ക്കുണ്ട്. മെയ് 28നാണ് മേള അവസാനിക്കുന്നത്. വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് ഇന്ത്യന്‍ സംഘത്തെ നയിക്കുക.

സംഗീത സംവിധായകര്‍ എ ആര്‍ റഹ്മാന്‍, റിക്കി കെജ് എന്നിവരും ഗായകന്‍ മമെ ഖാന്‍ എന്നിവരും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. താരങ്ങളില്‍ നിന്നും നവാസുദ്ദീന്‍ സിദ്ദിഖി, മധവന്‍, പൂജ ഹെഗ്‌ഡെ, നയന്‍താര, തമന്ന ഭാട്ടിയ, വാമി ത്രിപാഠി എന്നിവരും മേളയുടെ ഭാഗമാകും. സംവിധായകന്‍ ശേഖര്‍ കപൂര്‍, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി എന്നിവരും ഇന്ത്യന്‍ പ്രതിനിധി സംഘത്തിലുണ്ടാകും.

Story Highlights; Akshay Kumar won't attend Cannes Film Festival as he tests positive for COVID

Next Story

Popular Stories