Top

''രക്ഷാ ബന്ധന്‍' പെട്ടെന്ന് സംഭവിച്ച സിനിമ'; അക്ഷയ് കുമാറിനൊപ്പമുള്ള 'ഖൂര്‍ഖ' തകര്‍ക്കുമെന്ന് സംവിധായകന്‍

സഞ്ജയ് പുരന്‍ സിങ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആനന്ദ് എല്‍ റായ്‌യാണ്

1 Aug 2022 4:36 PM GMT
ഫിൽമി റിപ്പോർട്ടർ

രക്ഷാ ബന്ധന്‍ പെട്ടെന്ന് സംഭവിച്ച സിനിമ; അക്ഷയ് കുമാറിനൊപ്പമുള്ള ഖൂര്‍ഖ തകര്‍ക്കുമെന്ന് സംവിധായകന്‍
X

ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ ഇയാന്‍ കാര്‍ഡോസോയുടെ ജീവിതത്തെ ആസ്പദമാക്കി അക്ഷയ് കുമാര്‍ നായകനായി ഒരുങ്ങുന്ന ചിത്രം 'ഖൂര്‍ഖ'യെക്കുറിച്ച് സംവിധായകന്‍ ആനന്ദ് എല്‍ റായ്. സഞ്ജയ് പുരന്‍സിങ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആനന്ദ് എല്‍ റായ്‌യാണ്. അക്ഷയ് കുമാറും ആനന്ദ് എല്‍ റായ് യും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഖൂര്‍ഖ. സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും സിനിമയുടെ ജോലികള്‍ പുരോഗമിക്കുകയാണെന്നും നിര്‍മ്മാതാവ് പറഞ്ഞു.

'ഖൂര്‍ഖ വൈകാരികമായ സിനിമയാണ്. സിനിമയ്ക്ക് വേണ്ടിയുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. തിയേറ്ററുകളില്‍ എത്തുന്നത് വരെ സിനിമ പരിപൂര്‍ണ്ണമാകുന്നിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. 'രക്ഷാ ബന്ധന്‍' വളരെ പെട്ടന്ന് സംഭവിച്ച സിനിമയാണ്. എന്നാല്‍ ചില സിനിമകള്‍ ചെയ്യുന്നതിന് സമയമെടുക്കും. നൂറ് ശതമാനവും സിനിമ വിജയിക്കുമെന്ന് തോന്നുമ്പോഴേ ഞങ്ങള്‍ സിനിമ നിര്‍മ്മിക്കൂ', ആനന്ദ് വ്യക്തമാക്കി.

അക്ഷയ് കുമാറിനെ നായകനാക്കി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം രക്ഷാ ബന്ധന്‍ ആഗസ്റ്റ് 11ന് തിയേറ്ററുകളില്‍ എത്തും. കോമഡി ഡ്രാമ വിഭാഗത്തിലിറങ്ങുന്ന ചിത്രത്തില്‍ സഹോദര സ്‌നേഹവും പ്രമേയമാകുന്നുണ്ട്. നാല് സഹോദരിമാരുടെ സഹോദരനായാണ് അക്ഷയ് കുമാര്‍ എത്തുന്നത്. അവരുടെ വിവാഹ ശേഷം മാത്രമേ ബാല്യകാലസഖിയുമായുള്ള തന്റെ വിവാഹം നടത്തൂവെന്ന് തീരുമാനിച്ചയാളാണ് ചിത്രത്തിലെ നായകന്‍. ഇവരുടെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് ചിത്രം പറയുന്നത്. ഭൂമി പട്‌നേകര്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

Story Highlights; Aanand L Rai says Raksha Bandhan happened so quickly

Next Story