ബെെക്ക് പ്രേമികൾക്ക് ഒരു സന്തോഷവാർത്ത; ഈ മാസം പുറത്തിറങ്ങുന്നത് ആറ് പുതിയ മോഡലുകള്‍
വിപണിയിലെത്തുന്നത് ഒരു സ്കൂട്ടർ മുതൽ ഏതാനും പ്രീമിയം മോട്ടോർസൈക്കിളുകൾ വരെ
2 May 2022 10:57 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യന്‍ വാഹനവിപണിയിന് ഈ മാസം പുറത്തിക്കാനിരിക്കുന്നത് ആറ് പുതിയ ഇരുചക്ര വാഹനങ്ങള്‍. ഒരു സ്കൂട്ടര്‍ മുതല്‍ ഏതാനും പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ വരെയാണ് ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ മാസവും പുതിയ ഏഴോളം മോഡലുകളായിരുന്നു ഇന്ത്യന്‍ വിപണിയില്‍ വിവിധ കമ്പനികള്‍ അവതരിപ്പിച്ചത്. വാഹന പ്രേമികള്‍ മാസങ്ങളായി കാത്തിരിക്കുന്ന അന്താരാഷ്ട്ര മോഡലുകള്‍ ഉള്‍പ്പെടെയാണ് വിപണിയിലെത്തുന്ന പുതിയ വാഹനങ്ങള്‍. അവയില്‍ ചിലത്-
2022 KTM RC 390

ഓസ്ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്പോർട്ടിനായി വാഹനപ്രേമികൾ കുറച്ച് കാലങ്ങളായി കാത്തിരിക്കുകയാണ്. ചിപ്സെറ്റുകളുടെ ക്ഷാമമാണ് ഈ കാലതാമസത്തിനു കാരണം. ഇതിനു ഒരു വലിയ പരിഹാരമായാണ് കെടിഎം എത്തിയിരിക്കുന്നത്. വലിയ എയർബോക്സ്, പുതുതായി രൂപകൽപ്പന ചെയ്ത ചേസിസ്, ഭാരം കുറഞ്ഞ ടയറുകൾ, ബ്രേക്കിംഗ് ഹാർഡ്വെയർ എന്നിവയാണ് 2022 KTM RC 390 യുടെ സവിശേഷതകൾ.ഇവയെല്ലാം ഉൾപ്പെടെ 2.70 ലക്ഷം രൂപയാണ് വില.
2022 KTM 390 Adventure

ഓസ്ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളുടെ മറ്റൊരു മോഡലായ കെടിഎം 390 അഡ്വഞ്ചറിനേയും ചിപ്സെറ്റ് ക്ഷാമം ബാധിച്ചിരുന്നു. ഇതിനു പരിഹാരമായി KTM അപ്ഡേറ്റ് ചെയ്ത അഡ്വൻച്ചർ വാഹനങ്ങൾ ഈ മാസം പുറത്തിറക്കും. കുറച്ച് മാസങ്ങൾക്ക് മുമ്പ് ചില യൂണിറ്റുകൾ കമ്പനി പുറത്തിറങ്ങിയിരുന്നു. ചിപ്സെറ്റിൻ്റെ ക്ഷാമം ഓസ്ട്രിയൻ മാർക്കറ്റിലേക്കുള്ള വിതരണം തടസപ്പെടുത്തിയിരുന്നു.
TVS NTorq 125 Race XT

ടിവിഎസിൻ്റെ പുതിയ വേരിയന്ററ്റായ സ്പോർട്ടി 125 സിസി ടിവിഎസ് ടീസ് ചെയ്തു.അടുത്ത ആഴ്ച തന്നെ പുതിയ മോഡൽ അവതരിപ്പിക്കാനാണ് സാധ്യത. ഇതിൻ്റെ സവിശേഷതകളെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും നിലവിൽ ലഭിച്ചിട്ടില്ല എങ്കിലും ടീസർ പുതിയ അലോയ് വീലിൻ്റെ ഡിസൈനുകളെക്കുറിച്ച് വെളിപ്പെടുത്തുന്നു.നിലവിലെ മോഡലിനെക്കാൾ ഭാരം കുറഞ്ഞതായിരിക്കും എന്നതാണ് സവിശേഷത. നിലവിലെ top-spec Race XP വേരിയന്റിനേക്കാൾ 3,000 മുതൽ 4,000 രൂപ വരെ വിലകൂടുമെന്ന് പ്രതീക്ഷിക്കാം.
Triumph Tiger 1200

ബ്രിട്ടീഷ് മാർക്കറ്റിലെ പുലി എന്നറിയപ്പെടുന്ന Triumph Tiger 1200, ബിഎംഡബ്ല്യു ആർ 1250 ജിഎസ് ,അഡ്വഞ്ചർ എന്നീ വാഹനങ്ങൾ ഈ മാസം ആദ്യവാരം പുറത്തിറങ്ങും. ആഗോളതലത്തിൽ അഞ്ച് വകഭേദങ്ങളിൽ ഇത് ലഭ്യമാണ്. GTയും റാലിയുമാണ് വിപണിയിലെ ഏറ്റവും മികച്ച എക്സ്പ്ലോറർ വേരിയന്റുകൾ. എക്സ്പ്ലോറർ വേരിയന്റുകളിൽ 30 ലിറ്റർ ഇന്ധന ടാങ്കും റഡാർ ഇലക്ട്രോണിക് സംവിധാനങ്ങളുമുണ്ട്. ഏകദേശം 19 ലക്ഷം രൂപയാണ് തുക.
Ducati Scrambler 800 Urban Motard

ഇന്ത്യൻ വിപണിയിൽ ഡ്യുക്കാറ്റിയുടെ ഡിമാന്റ് തുടരുകയാണ്. ഈ മാസം ഇന്ത്യൻ റോഡുകളെ അലങ്കരിക്കുന്നത് സ്ക്രാംബ്ലർ 800 അർബൻ മോട്ടാർഡാണ്. സ്ക്രാംബ്ലർ ഐക്കണും ഹൈപ്പർമോട്ടാർഡും ചേരുന്നതാണ് അർബൻ മോട്ടാർഡ്.ടയറുകൾ മാത്രമാണ് ഏക മാറ്റം. ഏകദേശം 9.5 ലക്ഷം രൂപയാണ് വില.
Keeway K-light Series

ഇന്ത്യയിൽ ചുവടുറപ്പിക്കുന്ന ഒരു പുതിയ ഹംഗേറിയൻ ബ്രാൻഡാണ് കീവേ.ബെന്നെല്ലിയുടെ ഉടമസ്ഥത സെജിയാങ് ക്വിയാൻജിയാങ് മോട്ടോഴ്സിനാണ്. രണ്ട് ബ്രാൻഡുകൾ തമ്മിലുള്ള പ്ലാറ്റ്ഫോം പങ്കിടലാണിത്.കീവേ ടീസ് ചെയ്ത ക്രൂയിസർ ബെനെല്ലി 502 സിയെ അടിസ്ഥാനമാക്കിയുള്ളതാണ്. മെയ് പകുതിയോടെ ഇത് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
STORY HIGHLIGHTS: Upcoming Two Wheeler Launching In May 2022