
ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടായേക്കുമെന്ന് വിവരം. പാക് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ ഭീകര ക്യാംപുകള്‍ ഇന്ത്യയുടെ നിരീക്ഷണത്തിലുണ്ട്. പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ആ കേന്ദ്രങ്ങളിലേക്കാകും അടുത്ത ആക്രമണം. ഒരു യുദ്ധത്തിലേക്ക് പോകാനും മടിക്കില്ലെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഒടുവില്‍ വന്ന പ്രസ്താവന. തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.
ഘര്‍ഷ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും തുറക്കില്ല. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയ അതിര്‍ത്തി ഗ്രാമമായ സലാമാബാദില്‍ റിപ്പോര്‍ട്ടര്‍ വാര്‍ത്താ സംഘം നേരിട്ടെത്തിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മറുപടിയായി ഇന്ത്യ പാകിസ്താനിലെ ഭീകരരുടെ താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക് സെെന്യം അതിര്‍ത്തിയില്‍ ഷെല്ലാക്രമണം നടത്തിയത്.
ബുധനാഴ്ച പുലർച്ചെയാണ് ഇന്ത്യ ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. സെെനീക നീക്കത്തിനെ കുറിച്ച് കുറിച്ച് വിശദീകരിച്ച് സംയുക്ത സേന വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡര്‍ വ്യോമിക സിങ്ങും ചേർന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദമായി രാജ്യത്തോട് വിശദീകരിച്ചത്.
ആക്രമണത്തില്‍ 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായിസെെന്യം അറിയിച്ചു.സെെനിക തിരിച്ചടി നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ സെെന്യം ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് സെെന്യം വാര്‍ത്താസമ്മേളനം നടത്തി. കൃത്യമായ തെളിവുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സെെന്യത്തിന്‍റെ വാര്‍ത്താസമ്മേളനം.
കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്‌ഥാനത്തിലായിരുന്നു ഓപറേഷൻ സിന്ദൂർ. സാധാരണ ജനങ്ങൾക്ക് യാതൊരു കുഴപ്പവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡര്‍ വ്യോമിക സിങ്ങും വിശദീകരിച്ചു.
കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു
ഓപ്പറേഷൻ സിന്ദൂരിൽ ജെയ്ഷെ നേതാവും കാണ്ഡഹാർ വിമാന റാഞ്ചലിലെ പ്രധാനിയുമായിരുന്ന അബ്ദുൽ റൗഫ് അസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് കൊടുംഭീകരൻ കൊല്ലപ്പെട്ടത്
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലാണ് സര്‍വ്വകക്ഷിയോഗം നടന്നത്. 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി സര്‍വ്വകക്ഷി യോഗത്തില്‍ അറിയിച്ചു. ഇന്ത്യയുടെ ലക്ഷ്യം പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം മന്ത്രിമാര്‍ യോഗത്തില്‍ അറിയിച്ചു. സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
സർവ്വകക്ഷി യോഗം ഡൽഹിയിൽ പുരോഗമിക്കുന്നു
സര്‍വ്വകക്ഷി യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, എസ് ജയശങ്കര്‍, നിര്‍മ്മലാ സീതാരാമന്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സഞ്ജയ് സിങ്, പ്രഫുല്‍ പട്ടേല്‍, ചിരാഗ് പസ്വാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സര്‍വ്വകക്ഷി യോഗത്തിനെത്തി. കഴിഞ്ഞ 36 മണിക്കൂറിലെ കാര്യങ്ങൾ രാജ്നാഥ് സിങ് വിശദീകരിക്കുകയാണ്.
രാജ്യവ്യാപകമായി കനത്ത സുരക്ഷ
രാജവ്യാപകമായി കനത്ത സുരക്ഷ. പൊതുഗതാഗത സംവിധാനങ്ങളില്‍ അടക്കം പ്രത്യേക പരിശോധന ഏര്‍പ്പെടുത്തി. ട്രെയിനില്‍ റിസര്‍വേഷന്‍ കോച്ചുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളിലും പരിശോധന നടത്തും. ട്രെയിനുകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും
'ഞങ്ങളുടെ കൈകൾ ശുദ്ധമാണ്, ദക്ഷിണേഷ്യയുടെ സമാധാനത്തിന് ഇന്ത്യ ഭീഷണി'
ദക്ഷിണേഷ്യയുടെ സമാധാനത്തിന് ഇന്ത്യ ഭീഷണിയെന്ന് പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദാരി. പാകിസ്താന് പ്രതിരോധിക്കാനുളള അവകാശമുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇന്ത്യൻ ആക്രമണം. പഹൽഗാം ആക്രമണത്തിലെ പാക് പങ്കിന് ഇന്ത്യ തെളിവ് നൽകിയില്ല. ഇന്ത്യ പച്ചക്കള്ളമാണ് പറയുന്നത്. തങ്ങളുടെ കൈകൾ ശുദ്ധമാണെന്നും ബിലാവൽ പറഞ്ഞു. ഇന്ത്യൻ ആക്രമണം പാകിസ്താൻറെ പരമാധികാരത്തിന് മേലുളള കടന്നുകയറ്റമാണെന്നും ബിലാവൽ ഭൂട്ടോ ആരോപിച്ചു.
സംയമനം പാലിക്കണമെന്ന് അമേരിക്ക
ഇന്ത്യ- പാക് സംഘർഷാവസ്ഥ നിലനിൽക്കെ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അമേരിക്ക. സംഘർഷം അവസാനിപ്പിക്കാൻ എന്ത് സഹായവും ചെയ്യാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്തെങ്കിലും സഹായം ചെയ്യാൻ സാധിക്കുമെങ്കിൽ താൻ അവിടെ ഉണ്ടാകുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പ്രതികരിച്ചു.
അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍
നിയന്ത്രണരേഖയിൽ പാക് പ്രകോപനം തുടരുന്നു. കുപ് വാര, ബാരാമുളള, ഉറി, അക്നൂര്‍ മേഖലകളിലാണ് വെടിവെയ്പ്പുണ്ടായത്. ചെറിയ ആയുധങ്ങളും പീരങ്കികളും ഉപയോഗിച്ച് സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെയ്പ്പുണ്ടായെന്ന് സൈന്യം അറിയിച്ചു. ആളപായമില്ല, പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി
ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരും
ഇന്ത്യ- പാക് സംഘര്‍ഷ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും തുറക്കില്ല. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.
സൈനികന് വീരമൃത്യു
പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യ വരിച്ചത്. ഹരിയാനയിലെ പല്‍വാള്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ദിനേശ് കുമാര്‍. ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മൃതദേഹം നാളെ പല്‍വാളിലെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും. പൂഞ്ചിലെ ആക്രമണത്തില്‍ നാല് കുട്ടികളടക്കം 13 പേരാണ് ആകെ കൊല്ലപ്പെട്ടത്. 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പാകിസ്താൻ സൈന്യത്തിന്റെ വെടിനിർത്തൽ കരാർ ലംഘനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേനയുടെ ഓരോ യൂണിറ്റുകളുമായി നിരന്തരം ബന്ധപ്പെടുകയാണ്. നിയന്ത്രണരേഖയിൽ ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ട് പാക് സൈന്യം രൂക്ഷമായ ആക്രമണം നടത്തുന്നുവെന്ന് സൈന്യം വ്യക്തമാക്കി. അതേസമയം ഉചിതമായ മറുപടി നൽകാൻ സേനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്
ഡല്‍ഹിയില്‍ ബ്ലാക്ക് ഔട്ട് മോക്ക് ഡ്രില്‍
ഡൽഹിയിൽ ബ്ലാക്ക് ഔട്ട്മോക് ഡ്രില്‍. രാത്രി 8 മുതൽ 8.15 വരെയാണ് ബ്ലാക്ക് ഔട്ട് നടന്നത്. രാഷ്ട്രപതി ഭവൻ, പ്രധാനമന്ത്രിയുടെ വസതി, ആശുപത്രികൾ എന്നിവ ഒഴികെയുള്ള സ്ഥലങ്ങളിൽ ലൈറ്റുകൾ അണച്ചു.
തെരുവുവിളക്കുകളും ഓഫാക്കി.
പാക് അധീന കശ്മീരിൽ സിഖ് സമുദായക്കാർക്കെതിരെ പാക് സേനയുടെ അക്രമണം
പാക് അധീന കശ്മീരിൽ സിഖ് സമുദായക്കാർക്കെതിരെ പാക് സേനയുടെ അക്രമണം
മൂന്ന് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ട്.
Strongly condemn the inhuman attack by Pakistani forces on the sacred Central Gurdwara Sri Guru Singh Sabha Sahib in Poonch, in which three innocent Gursikhs, including Bhai Amrik Singh Ji (a raagi Singh), Bhai Amarjeet Singh and Bhai Ranjit Singh lost their lives.
— Sukhbir Singh Badal (@officeofssbadal) May 7, 2025
The Shiromani… pic.twitter.com/T5CFLfBeyx
പൂഞ്ചിലെ പാക് ഷെല്ലാക്രമണം : 15 പേർക്ക് ജീവൻ നഷ്ടമായി
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പൂഞ്ചിൽ ഉണ്ടായ പാക് ഷെൽ ആക്രമണത്തിൽ 15 പ്രദേശവാസികൾക്ക് ജീവൻ നഷ്ടമായി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് നൂറിലധികം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ഇന്ത്യ നടത്തിയത് ആസൂത്രിത ആക്രമണം: പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
പാകിസ്താനിൽ ഇന്ത്യ നടത്തിയത് ആസൂത്രിത ആക്രമണമാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാർലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷെഹ്ബാസ്.
ഇന്ത്യയുടെ ആക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടെന്നും ഷെഹ്ബാസ് അവകാശപ്പെട്ടു. പാകിസ്താനെതിരെ 'ഭീരുത്വം നിറഞ്ഞ' ആക്രമണം നടത്താൻ ഇന്ത്യ രാത്രിയുടെ നിശ്ചലവും ഇരുട്ടും ഉപയോഗിച്ചുവെന്നും എന്നാൽ പാക് സൈന്യം ഇന്ത്യയുടെ 3 യുദ്ധവിമാനങ്ങൾ തകർത്തെന്നും പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാൽ ഇതിനുള്ള തെളിവുകളൊന്നും നൽകാൻ പാകിസ്താന് കഴിഞ്ഞിട്ടില്ല.
പാക്കിസ്താനുമേൽ ഇന്ത്യ ആണവ ആക്രമണം നടത്താൻ പോലും മടിക്കില്ലെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു.
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സേന ചരിത്രം സൃഷ്ടിച്ചു: പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സേന ചരിത്രം സൃഷ്ടിച്ചെന്ന് പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. സേന തകർത്തത് ഭീകര കേന്ദ്രങ്ങളാണെന്നും ജനവാസ കേന്ദ്രങ്ങളെ സൈന്യം ലക്ഷ്യം വെച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരപരാധികളെ കൊന്നൊടുക്കിയവർക്ക് നൽകിയ മറുപടിയാണിത്. മോദിയുടെ നേതൃത്വത്തിൽ അനുയോജ്യമായ മറുപടി നൽകിയെന്നും രാജ്‌നാഥ് സിങ്
സുരക്ഷിത സയറണ്‍ മുഴങ്ങി- സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ അവസാനിച്ചു
രാജ്യവ്യാപകമായി അരങ്ങേറിയ സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ അവസാനിച്ചു. 4.28 മുതൽ സുരക്ഷിതമാണെന്ന് അറിയിക്കുന്ന സയറൺ 30 സെക്കൻഡ് മുഴങ്ങിയതോടെയാണ് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ അവസാനിച്ചത്.
രാജ്യവ്യാപകമായി മോക്ഡ്രില്‍
അടിയന്തര സാഹചര്യങ്ങളില്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം രാജ്യവ്യാപകമായി സിവിൽ ഡിഫൻസ് മോക് ഡ്രിൽ ആരംഭിച്ചു.
വൈകിട്ട് 4 മണിക്കാണ് മോക്ഡ്രില്ലിനുള്ള സൈറൺ മുഴങ്ങിയത്. കേരളത്തിലെ 14 ജില്ലകളിലും സൈറൺ മുഴങ്ങി.4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 തവണ നീട്ടി ശബ്ദിച്ചു. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രിൽ നടത്തുന്നത്
ഇന്ത്യന്‍ കണ്ടെത്തലുകള്‍ തള്ളി പാകിസ്താന്‍
പാകിസ്താനില്‍ ഭീകര ക്യാമ്പുകള്‍ ഇല്ലെന്ന് പാകിസ്താന്‍ സുരക്ഷാ സമിതി. ഇന്ത്യയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പാക് നിലപാട്.
ഏപ്രില്‍ 22 ന് ശേഷം നിക്ഷ്പക്ഷ അന്വേഷണം നടത്താമെന്ന് വാഗ്ധാനം ചെയ്തിരുന്നു അത് അംഗീകരിച്ചില്ല. തീവ്രവാദ ക്യാമ്പുകളെന്ന് ആരോപിക്കുന്ന ഇടങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ സന്ദര്‍ശിച്ചതാണ്
കൂടുതല്‍ സന്ദര്‍ശനങ്ങള്‍ ഇന്ന് തന്നെ നടത്തുമെന്നും പാകിസ്താന്‍.
തെളിവുകള്‍ നല്‍കാതെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും
സാധാരണക്കാരെ ഇന്ത്യ കൊലപ്പെടുത്തിയെന്നും ആരോപണം.
ഇന്ത്യന്‍ നടപടി രാഷ്ട്രീയ നേട്ടത്തിനെന്നും പാകിസ്താന്‍ ആരോപണം.
ഇന്ത്യ - പാക് സംഘര്‍ഷാവസ്ഥയില്‍ ആശങ്കയുണ്ടെന്ന് ഖത്തര്‍
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷാവസ്ഥയിൽ ആശങ്കയുണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം. കൂടാതെ നയതന്ത്ര മാർഗങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്നും ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഖത്തർ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ഖത്തര്‍.
Statement | Qatar follows with deep concern the continuing escalation between India and Pakistan and calls for resolving the crisis through diplomatic means#MOFAQatar pic.twitter.com/DmRAmjOf1v
— Ministry of Foreign Affairs - Qatar (@MofaQatar_EN) May 7, 2025
പാക് ഷെല്ലാക്രമണം 10 ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു
അതിർത്തിയിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ പത്ത് ഗ്രാമവാസികൾക്കാണ് ജീവൻ നഷ്ടമായത്. ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാക്-പഞ്ചാബ് പ്രവിശ്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രികളും സുരക്ഷാ സേനയും അതീവ ജാഗ്രതയിലാണ്. പാകിസ്താനിൽ വലിയ പരിഭ്രാന്തിയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഇന്ത്യ-പാക് അതിർത്തിയില്‍ ഉറി ചെക് പോസ്റ്റ് കഴിഞ്ഞ് വരുന്ന ഗ്രാമമാണ് സലാമാബാദ്. പാക് ഷെല്ലാക്രമണത്തില്‍ രണ്ട് കുട്ടികൾക്ക് പരിക്കേറ്റതായും അവർ ബാരാമുള്ളയിലെ ആശുപത്രിയിൽ ചികിത്സയിലാണന്നും നാട്ടുകാർ പറയുന്നു.
LIVE REPORTING FROM WARFRONT: കത്തിക്കരിഞ്ഞ് അതിർത്തി ഗ്രാമം, സലാമാബാദിൽ റിപ്പോർട്ടർ സംഘം,
REPORTER NATIONAL EXCLUSIVE
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രകോപിതരായ പാക് സെെന്യം ഷെല്ലാക്രമണം നടത്തിയ അതിര്‍ത്തി ഗ്രാമമായ സലാമാബാദില്‍ എത്തി റിപ്പോര്‍ട്ടര്‍ വാര്‍ത്താ സംഘം.
ഷെല്ലാക്രമണത്തെത്തുടർന്ന് പ്രദേശത്തിപ്പോഴും പുക ഉയരുന്നുണ്ട്. കൂലിപ്പണി ചെയ്ത് ഉപജീവനം നയിക്കുന്ന സാധാരണക്കാരാണ് ഈ ഗ്രാമത്തിലുള്ളത്. കുഞ്ഞുങ്ങളുടെ നോട്ട്ബുക്കുകളും ബാഗുകളുമെല്ലാം മുറികളിൽ ചിതറിക്കിടക്കുടക്കുന്ന കാഴ്ച സങ്കടകരമാണ്.
ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ തയ്യാറെടുത്ത് പാക്കിസ്താന്‍
പഹല്‍ഗാമില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് എതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെതിരെ തിരിച്ചടിക്കാന്‍ സെെന്യത്തിന് സ്വാതന്ത്ര്യം നല്‍കി പാക് ദേശീയ സുരക്ഷാ സമിതി.
ഇന്ത്യ നിരപരാധികളെ ഉന്നംവെച്ചെന്ന് പാക്കിസ്താന്‍റെ ആരോപണം.
സർവ്വകക്ഷി യോഗം വിളിച്ച് കേന്ദ്ര സർക്കാർ
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍.നാളെ രാവിലെ 11 മണിക്കാണ് സര്‍വ്വകക്ഷിയോഗം. കേന്ദ്രമന്ത്രിമാരായ അമിത് ഷായും രാജ്നാഥ് സിംഗും കിരൺ റിജിജുവും യോഗത്തില്‍ പങ്കെടുക്കും.
സൈനിക നടപടികളുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾ കാണിക്കരുതെന്ന് പ്രതിരോധ മന്ത്രാലയം
ദേശീയ സുരക്ഷ കണക്കിലെടുത്ത് മാധ്യമങ്ങൾ സൈനിക നടപടികളുടെ ദൃശ്യങ്ങൾ കാണിക്കരുതെന്ന് പ്രതിരോധ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം.
Advisory to all Media channels to refrain from showing live coverage of defence operations and movement of security forces in the interest of national security.#NationalSecurity pic.twitter.com/tp69uo81Pa
— Deputy Commissioner Poonch (@PoonchDm) May 7, 2025
ഓപ്പറേഷൻ സിന്ദൂർ: ജെയ്ഷെ തലവൻ മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു
ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂരിൽ കൊടുംഭീകരൻ മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. അസറിന്റെ സഹോദരിയും ഭർത്താവും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. ഭീകരരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടെന്നാണ് വിവരം.
അടിയന്തര സാഹചര്യം: പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ റദ്ധാക്കി
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഷെഡ്യൂൾ ചെയ്ത എല്ലാ വിദേശ യാത്രയും റദ്ദാക്കി. 13 മുതൽ 17 വരെ നടത്താനിരുന്ന വിദേശയാത്രകളാണ് പ്രധാനമന്ത്രി റദ്ദാക്കിയത്.
ക്രൊയേഷ്യ, നോർവെ, നെതർലാന്റ് എന്നീ രാജ്യങ്ങളിൽ നടത്താനിരുന്ന സന്ദർശനങ്ങളാണ് റദ്ദാക്കിയത്.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്തുണയുമായി മോഹന്‍ലാല്‍
ഓപ്പറേഷന്‍ സിന്ദുറിന് പിന്തുണയുമായി നടന്‍ മോഹന്‍ലാലും. ഫേസ്ബുക്കില്‍ ഓപ്പറേഷന്‍ സിന്ദുര്‍ എന്ന് എഴുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പിന്തുണ അറിയിച്ചത്.
നേരത്തെ നടന്മാരായ മമ്മൂട്ടിയും രജിനികാന്തും ഓപ്പറേഷന്‍ സിന്ദൂറിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.
ഇന്ത്യയുടെ ആക്രമണം യുദ്ധ നീക്കമെന്ന് പാകിസ്താൻ
പഹല്‍ഗാം ആക്രമണത്തിന് മറുപടിയുമായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ യുദ്ധ നീക്കമാണെന്ന് പാകിസ്താന്‍. ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും സെെന്യവും.
അന്താരാഷ്ട്ര മര്യാദകള്‍ ലംഘിച്ചാണ് ഇന്ത്യയുടെ നടപടിയെന്നും പാകിസ്താന്‍.
#WATCH | First reaction from Pakistan, Muridke as eyewitness account of India's #OperationSindoor against terror targets inside Pakistan.
— ANI (@ANI) May 7, 2025
A local says, "At around 12:45 in the night, one drone came first, followed by three other drones, and they attacked the mosques...everything… pic.twitter.com/EJ68G8U0nF
പ്രധാനമന്ത്രിയുടെ വസതിയില്‍ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി ചേരുന്നു
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രധാനമന്ത്രിയുടെ വസതിയില്‍ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി യോഗം നടക്കുന്നു. സ്ഥിതിഗതികള്‍ യോഗം വിലയിരുത്തും.
തകര്‍ത്തതില്‍ മുംബൈ ഭീകരാക്രമണ ഭീകരര്‍ക്ക് പരിശീലനം നല്‍കിയ ഇടങ്ങളും
ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ത്തത് മുംബെെ ഭീകരാക്രമണം നടത്തിയ
അജ്മല്‍ കസബിനും ഡേവിഡ് ഹെഡ്ലിക്കും പരിശീലനം നല്‍കിയ ഭീകരകേന്ദ്രം
ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടി, 9 ഭീകര കേന്ദ്രങ്ങളെ തകര്‍ത്തു
ഇന്ന് പുലര്‍ച്ചെ 1.05നും 1.30നും ഇടയിലാണ് രാജ്യം പഹല്‍ഗാം ആക്രമണത്തിന് മറുപടി നല്‍കിയത്.
പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. പാകിസ്താനിലെ പ്രധാന തീവ്രവാദ ക്യാമ്പുകൾ 21 എണ്ണമാണ്.
രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി
ലക്ഷ്യം തെരഞ്ഞെടുത്തത് സാധാരണക്കാരെ ബാധിക്കാതെയാണെന്നും സെെന്യം.
കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവര്‍ സംസാരിക്കുന്നു
ഓപ്പറേഷൻ സന്ദൂറില്‍ നടത്തിയ സെെനീക നീക്കങ്ങളെ കുറിച്ച് കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ വിശദാംശങ്ങൾ അറിയിക്കുന്നു.
രാജ്യ ചരിത്രത്തിൽ ആദ്യമായാണ് വനിതാ ഉദ്യോഗസ്ഥർ സൈനിക നീക്കം വിശദീകരിക്കുന്നത്.
ജെയ്ഷെ മുഹമ്മദും ലഷ്കര്‍ തോയിബയുമാണ് ടിആര്‍എഫിനെ ഉപയോഗിക്കുന്നത്.
ഭീകരവാദികളെയും സഹായം നല്‍കിയവരെയും തിരിച്ചറിഞ്ഞു
സ്വാഭാവികമായും ഇന്ത്യ നടപടി എടുത്തു.
ആക്രമണത്തിന് ശേഷവും പാകിസ്താന്‍ ഭീകരാവാദികള്‍ക്ക് നേരെ നടപടിയെടുത്തില്ല.
പകരം ഇന്ത്യയ്ക്കെതിരെ ആരോപണമുന്നയിക്കുകയാണ് ചെയ്തത്
ഇത് തടയുക ആവശ്യമായിരുന്നു.
ജമ്മുകശ്മീരിലെ സമാധാനം തർക്കുക എന്നതാണ് ആക്രമികൾ ലക്ഷ്യം വെച്ചത്. ഇന്ത്യ ഭീകരവാദത്തിനെതിരെ നടപടിയെടുക്കാനുളള അവകാശം ഉപയോഗിച്ചു.
ഭീകരവാദത്തെ തടുക്കാനുളള നടപടിയാണ് സ്വീകരിച്ചത്
ഭീകരതയെ തടുക്കാനും പ്രതിരോധിക്കാനും ഉളള അവകാശം ഉപയോഗിച്ചു.
പഹൽഗാമിന് പിന്നിൽ ലഷ്കർ ഇ തൊയ്ബ
പഹൽഗാമിന് പിന്നിൽ ലഷ്കർ ഇ തൊയ്ബ തന്നെയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. പെഹൽഗാമിലേത് പൈശാചിക ആക്രമണം. അതിർത്തി കടന്നുള്ള ആക്രമണത്തിന് മറുപടിയാണ് നല്‍കിയത്.
പാക്കിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ വര്‍ഗീയ സംഘര്‍ഷം കൂടി ലക്ഷ്യം വെച്ചു
പഹല്‍ഗാം ആക്രമണത്തിന് എതിരായ മറുപടിയെന്ന് വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി
ഇന്ത്യയിലെ പാക് ഭീകരാക്രമണങ്ങളുടെ ദൃശ്യങ്ങള്‍ കാണിച്ചു കൊണ്ട് ആരംഭിച്ച വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി സംസാരിക്കുന്നു
പ്രതിരോധ മന്ത്രാലയത്തിന്‍റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചു
ഇന്ത്യയിലെ ഭീകരാക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വാര്‍ത്താ സമ്മേളനം ആരംഭിച്ചത്
സേനയെ ഓർത്ത് അഭിമാനിക്കുന്നു, ജയ് ഹിന്ദ്: രാഹുൽ ഗാന്ധി
സേനയെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു.
Proud of our Armed Forces. Jai Hind!
— Rahul Gandhi (@RahulGandhi) May 7, 2025
ഇന്ത്യൻ സേനയുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു: മല്ലികാർജുൻ ഖർഗെ
പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ തകർത്ത ഇന്ത്യൻ സേനയിൽ അഭിമാനിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അവരുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു. ഭീകരതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് സേനയ്ക്കും സർക്കാരിനുമൊപ്പം ഉറച്ചുനിന്നു. ഒറ്റക്കെട്ടായി നിൽക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടു. ദേശീയ ഐക്യവും ഐക്യദാർഢ്യവുമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നമ്മുടെ സായുധ സേനയ്‌ക്കൊപ്പം നിൽക്കുന്നു. ദേശീയ താൽപ്പര്യമാണ് തങ്ങൾക്ക് പരമപ്രധാനമെന്നും ഖർഗെ എക്സിൽ കുറിച്ചു.
India has an unflinching National Policy against all forms of terrorism emanating from Pakistan and PoK.
— Mallikarjun Kharge (@kharge) May 7, 2025
We are extremely proud of our Indian Armed Forces who have stuck terror camps in Pakistan and PoK. We applaud their resolute resolve and courage.
Since the day of the…
'ഭീകരർക്ക് ഒളിക്കാനാകില്ല'; തിരിച്ചടിയിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രയേൽ
പ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രയേൽ. ഭീകരർക്ക് ഒളിച്ചിരിക്കാനാകില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രയേൽ അറിയിച്ചു.
ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയം; കോണ്‍ഗ്രസ് ഇന്ത്യയുടെ സായുധ സേനയ്‌ക്കൊപ്പം; ജയറാം രമേശ്
പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സേനയുടെ നടപടി സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. പാക്കിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരതയുടെ എല്ലാ ഉറവിടങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വിട്ടുവീഴ്ചയില്ലാത്തതാണ്.
എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. പഹല്‍ഗാം ഭീകരാക്രമണത്തോടുള്ള രാജ്യത്തിന്റെ ഒരോ മറുപടിയിലും സര്‍ക്കാരിന് ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസ് ഇന്ത്യയുടെ സായുധ സേനയ്‌ക്കൊപ്പമാണ്.
India's commitment to eliminating all sources of terrorism in Pakistan and PoK has necessarily to be uncompromising and always be anchored in the supreme national interest. This is a time for unity and solidarity. Right from the night of April 22nd, the INC has been categorically…
— Jairam Ramesh (@Jairam_Ramesh) May 7, 2025
ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തെ സ്വാഗതം ചെയ്യുന്നു, പാകിസ്താനെ പാഠം പഠിപ്പിക്കണം; അസദുദ്ദീന്‍ ഉവൈസി
പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തെ സ്വാഗതം ചെയ്ത് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി. 'പാകിസ്താനിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇനിയൊരു പഹല്‍ഗാം ആവര്‍ത്തിക്കാതിരിക്കാന്‍ പാകിസ്താനെ പാഠം പഠിപ്പിക്കണം. പാകിസ്താന്റെ ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കണം. ജയ് ഹിന്ദ്' എന്നാണ് ഉവൈസി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
मैं हमारी रक्षा सेनाओं द्वारा पाकिस्तान में आतंकवादी ठिकानों पर किए गए लक्षित हमलों का स्वागत करता हूँ। पाकिस्तानी डीप स्टेट को ऐसी सख्त सीख दी जानी चाहिए कि फिर कभी दूसरा पहलगाम न हो। पाकिस्तान के आतंक ढांचे को पूरी तरह नष्ट कर देना चाहिए। जय हिन्द! #OperationSindoor
— Asaduddin Owaisi (@asadowaisi) May 7, 2025
വ്യാജ പ്രചാരണവുമായി പാക് സൈന്യം
ഇന്ത്യയ്ക്ക് അകത്ത് 15 സ്ഥലങ്ങളില്‍ മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി പാക് സേനയുടെ വ്യാജ പ്രചാരണം.
ഓപ്പറേഷന്‍ സിന്ദൂരിന് മറുപടി എന്നാണ് വ്യാജ അവകാശവാദം. ശ്രീനഗറിലെ വ്യോമ താവളം വ്യോമസേന തകര്‍ത്തു, കരസേനയുടെ ബ്രിഗേഡ് ആസ്ഥാനം തകര്‍ത്തുവെന്നാണ് പ്രചാരണം. എന്നാല്‍ ഇതെല്ലാം വ്യാജ പ്രചാരണമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതിര്‍ത്തിയില്‍ പീരങ്കികള്‍ പ്രയോഗിച്ച് പാക് സൈന്യം; പാക് കരസേനാഗം കൊല്ലപ്പെട്ടു
അതിര്‍ത്തിയില്‍ പീരങ്കികള്‍ പ്രയോഗിച്ച് പാക് സൈന്യം. ഇന്ത്യന്‍ സേനയുടെ ശക്തമായ തിരിച്ചടിയില്‍ പാക് കരസേനാംഗം കൊല്ലപ്പെട്ടെന്നാണ് വിവരം. ദൗത്യത്തില്‍ പങ്കെടുത്ത വ്യോമസേന പൈലറ്റുമാര്‍ എല്ലാം സുരക്ഷിതരെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
ഇന്ത്യൻ സെെന്യം അഭിമാനം; ആരതി മാധ്യമങ്ങളോട്
പഹൽഗാം ഭീകരാക്രമണത്തിന് 'ഓപ്പറേഷൻ സിന്ദൂരി'ലൂടെ ഇന്ത്യ നൽകിയ മറുപടി അഭിമാനകരമെന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന്റെ മകൾ ആരതി. വാർത്ത കേട്ടപ്പോൾ സന്തോഷം തോന്നിയെന്നും ഇന്ത്യൻ സൈന്യം അഭിമാനമാണെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.
Read More...
സേനാ മേധാവിമാരുമായി സംസാരിച്ച് രാജ്‌നാഥ് സിങ്
മൂന്ന് സേനാ മേധാവിമാരുമായും സംസാരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ആക്രമണത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്തി. പാക് സേനയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
Defence Minister Rajnath Singh spoke to all three chiefs after #OperationSindoor was conducted late at night and discussed the situation: Sources pic.twitter.com/w1EyXJZL7H
— ANI (@ANI) May 7, 2025
പാക് ഷെല്ലിങ്ങിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിലെ പാക് ഷെല്ലിങ്ങിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. സാധാരണ പൗരന്മാരാണ് കൊല്ലപ്പെട്ടത്. പാക് ഷെല്ലാക്രമണത്തിൽ വീടുകൾ തകരുകയും തീ പിടിക്കുകയും ചെയ്തു. ഉറിയടക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ ആളുകളെ ബങ്കളുകളിലേക്ക് മാറ്റി
പഹൽഗാമിലെ ആക്രമണത്തിന് മറുപടിയായി ഇന്ത്യ തിരിച്ചടിച്ചത് സംയുക്ത സൈനിക ഓപ്പറേഷനിലൂടെ. കര-വ്യോമ-നാവിക സേനകൾ സംയുക്തമായാണ് ഓപ്പറേഷൻ സിന്ദൂർ സംഘടിപ്പിച്ചത്.
ഇന്ത്യൻ സൈന്യം ലക്ഷ്യമിട്ടത് 600 ഭീകരരെ
എയർ ഇന്ത്യ വിമാനങ്ങൾക്ക് ഉച്ചവരെ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്
നിരീക്ഷിച്ച് അമേരിക്ക
ഇന്ത്യ-പാകിസ്താൻ സാഹചര്യം കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. സമാധാനപരമായി ഇതവസാനിക്കണമെന്ന് പ്രതീക്ഷിക്കുന്നതായും മാർക്കോ റൂബിയോ പറഞ്ഞു. ഇരു രാജ്യങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു.
ഭീകരരുടെ കൺട്രോൾ റൂം തകർത്തു. 88 എന്ന് കോഡുള്ള കൺട്രോൾ റൂമാണ് തകർത്തത്.
പൂഞ്ചിൽ ഷെല്ലാക്രമണത്തിൽ വീടുകൾ തകർന്നു
അർധരാത്രി 12.27നാണ് മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിന് ഡ്രോണുകളും ഉപയോഗിച്ചു. ആക്രമിച്ച ഒമ്പത് കേന്ദ്രങ്ങളിൽ 4 എണ്ണം പാകിസ്താനിലും അഞ്ച് എണ്ണം പാക് അധീന കശ്മീരിലും.
5 വിമാനത്താവളങ്ങൾ അടച്ചു
ശ്രീനഗർ, അമൃത്സർ, ജമ്മു, ലേ, ധരംശാല എന്നീ വിമാനത്താവളങ്ങൾ അടച്ചു
ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി കൊല്ലപ്പെട്ടവരിൽ കൊടുംഭീകരരും. കൊല്ലപ്പെട്ടവരിൽ ലഷ്കർ കമാൻഡറുമുണ്ടെന്നാണ് സൂചന. മസൂദ് അസറിന്റെ പ്രധാന താവളവും സൈന്യം തകർത്തു
ഒമ്പത് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചു
1,2- മുസഫറാബാദ്
3- ബഹാവല്‍പുര്‍
4- കോട്ട്ലി
5- ഛാക് അമ്രു
6- ഗുല്‍പുര്‍
7- ബിംബർ
8- മുരിഡ്കെ
9- സിയാല്‍കോട്ട്
ഒമ്പത് ആക്രണങ്ങളും വിജയകരം
ആക്രമണം തല്‍സമയം നിരീക്ഷിച്ച് പ്രധാനമന്ത്രി
സൈന്യത്തിൻ്റെ ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദി തൽസമയം നിരീക്ഷിച്ചു. സ്കാൽപ് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണം വിജയകരം. യുകെ-ഫ്രാൻസ് നിർമിത മിസൈലുകളാണ് സ്കാൽപ് മിസൈലുകൾ.
സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് പാകിസ്താൻ ഉപ പ്രധാനമന്ത്രി. സ്ത്രീകളും കുട്ടികളുടെയും ജീവൻ നഷ്ടമായെന്നും പാകിസ്താൻ.
സൈന്യം ലക്ഷ്യമിട്ടത് കൊടുംഭീകരരെ. ക്രൂയിസ് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തി
പ്രതികരിച്ച് പാകിസ്താന്‍
ഇന്ത്യയുടെ നീക്കം 'യുഎൻ ചാർട്ടറിന്‍റെ നഗ്നമായ ലംഘനമെന്ന് പാകിസ്താന്‍. രക്തസാക്ഷികളുടെ രക്തത്തിന് കണക്ക് പറയിപ്പിക്കുമെന്ന് പാകിസ്താൻ മന്ത്രി തരാർ പറഞ്ഞു.
മസൂദ് അസർ നേതൃത്വം നൽകുന്ന പരിശീലന കേന്ദ്രം തകർത്തു
മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനവും ഇന്ത്യൻ സൈന്യം തകർത്തു. കശ്മീരിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികൾക്ക് അടിയന്തര സാഹചര്യം നേരിടാനും നിർദേശമുണ്ട്. തിരിച്ചടിക്ക് പിന്നാലെ വ്യോമ സേനയുടെ സൈനികാഭ്യാസവും തുടങ്ങി
ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാവില്ലെന്ന് യു എന്‍ വക്താവ്. ഇരു രാജ്യങ്ങളും പരമാവധി സൈനിക സംയമനം പാലിക്കണമെന്നും യു എന്‍ ആവശ്യപ്പെട്ടു. അമേരിക്ക, ലണ്ടൻ, സൗദി അറേബ്യ, യുഎഇ, റഷ്യ തുടങ്ങിയ രാജ്യങ്ങളോടൊക്കെ ഇന്ത്യ കാര്യങ്ങൾ വിശദീകരിച്ചു. അതേസമയം ശ്രീനഗർ വിമാനത്താവളം അടച്ചു. ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.
മസൂദ് അസറിന്റെ കേന്ദം ആക്രമിച്ചു, 30 ഭീകരർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയാണ് സൈന്യം സംയുക്ത ആക്രമണം നടത്തിയത്. ജയ്ഷെ മുഹമ്മദ് സ്വാധീനമേഖലയിൽ ആദ്യ ആക്രമണം. മസൂദ് അസറിന്റെ കേന്ദവും ആക്രമിച്ചു. ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 55 ൽ അധികം പേർക്ക് പരിക്കേറ്റു. മുസാഫറാഫാദിലെ ഭീകരകേന്ദ്രം നിലംപരിശാക്കി.
സംയുക്ത ഓപ്പറേഷൻ
ഓപ്പറേഷൻ സിന്തൂർ കര-വ്യോമ സേനകളുടെ സംയുക്ത ഓപ്പറേഷൻ. ആക്രമണത്തിന് മുമ്പ് പുലർച്ചെ ഒന്നര മുതൽ സൈന്യം വ്യോഭ്യാസം നടത്തി. ജയ് സാൽമീറിൽ ഉൾപ്പെടെ വ്യോമാഭ്യാസം നടത്തി. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ഓപ്പറേഷൻ.
വെല്ലുവിളിച്ച് പാകിസ്താൻ സൈന്യം
ഓപ്പറേഷൻ സിന്തൂറിന് തിരിച്ചടി ഉണ്ടാകുമെന്ന് പാക് സൈനിക വക്താവ്. താത്കാലിക സന്തോഷത്തിന് ശാശ്വത പരിഹാരമുണ്ടാകും. ഇന്ത്യയുടേത് താൽക്കാലിക ആനന്ദമാണെന്നും തക്ക സമയത്ത് മറുപടി നൽകുമെന്നും പാക് സൈനിക വക്താവ്.
ഉറങ്ങാതെ രാജ്യം, അതീവ ജാഗ്രത
രാജ്യം അതീവ ജാഗ്രതയിൽ. ജമ്മു, ശ്രീനഗർ, അമൃത്സർ, ലേ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളില്‍ നിയന്ത്രണമേർപ്പെടുത്തി.
തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിച്ചു.
സൈന്യം മാധ്യമങ്ങളെ കാണും
ഓപ്പറേഷൻ സിന്തൂറുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ വാർത്താ സമ്മേളനം നാളെ 10 മണിക്ക് നടക്കും. 11 മണിക്ക് മന്ത്രിസഭാ സുരക്ഷാസമിതിയോഗവും നടക്കും. നിലവിൽ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥിതിഗതികൾ വിലയിരുത്തി.
ജമ്മു, ശ്രീനഗർ, അമൃത്സർ, ലേ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളില്‍ നിയന്ത്രണം
തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിച്ചു
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം
പാകിസ്താൻ ആക്രമണത്തിൽ ഒരു മരണം
ഇന്ത്യ നൽകിയ തിരിച്ചടിയിൽ പ്രതികരിച്ച് പാകിസ്താൻ. കുപ്‌വാരയിൽ ഷെല്ലാക്രമണം. പൂഞ്ചിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപവും കനത്ത ഷെല്ലിങ്. തിരിച്ചടിച്ച് സുരക്ഷാ സേനയും.
പ്രതികരിച്ച് ലോക നേതാക്കൾ
ഇന്ത്യയുടെ തിരിച്ചടിയിൽ പ്രതികരിച്ച് ലോക നേതാക്കൾ. അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്കോ റൂബിയോയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഫോണിൽ സംസാരിച്ചു. നിലവിലെ സാഹചര്യം അജിത് ഡോവൽ വിശദീകരിച്ചു. സംഭവവികാസങ്ങൾ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്ക അറിയിച്ചു.
പാകിസ്താനിൽ 12 ഭീകരർ കൊല്ലപ്പെടുകയും 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ ഉന്നത വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ പത്ത് മണിക്ക് സുരക്ഷ സമിതി യോഗം വിളിച്ച് പാക് പ്രധാനമന്ത്രി
ആക്രമണം സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. അഞ്ചിടങ്ങളിൽ ആക്രമണം സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി. തിരിച്ചടി ഉണ്ടാകുമെന്ന് വെല്ലുവിളി. ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ഇന്ത്യ. വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി ഫോണിൽ സംസാരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ