'ആ മാന്ത്രിക സംഖ്യ ഉറപ്പായും തൊടും'; വലിയ ലക്ഷ്യത്തെകുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മികച്ച മിഡിൽ ഈസ്റ്റ് ഫുട്ബോൾ താരത്തിനുള്ള ​​ഗ്ലോബ് സോക്കർ അവാർഡ് ഏറ്റുവാങ്ങി സംസാരിക്കവേയായിരുന്നു താരത്തിന്റെ പ്രതികരണം

'ആ മാന്ത്രിക സംഖ്യ ഉറപ്പായും തൊടും'; വലിയ ലക്ഷ്യത്തെകുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
dot image

ഫുട്ബോളിൽ 1000 ​ഗോളുകളെന്ന വലിയ ലക്ഷ്യം പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പരിക്ക് വില്ലനായി ഇല്ലെങ്കിൽ ഫുട്ബോളിലെ നാഴികക്കല്ല് പിന്നിടാൻ ഇനിയും തനിക്ക് സാധിക്കുമെന്നാണ് 40കാരനായ റൊണാൾഡോ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. മികച്ച മിഡിൽ ഈസ്റ്റ് ഫുട്ബോൾ താരത്തിനുള്ള ​​ഗ്ലോബ് സോക്കർ അവാർഡ് ഏറ്റുവാങ്ങി സംസാരിക്കവേയായിരുന്നു താരത്തിന്റെ പ്രതികരണം.

'ഫുട്ബോളിനോടുള്ള എന്റെ അഭിനിവേശം വളരെ വലുതാണ്. ഞാൻ ഈ കാര്യം തുടരാൻ ആഗ്രഹിക്കുന്നു. ഞാൻ എവിടെ കളിക്കുന്നുവെന്നത് പ്രശ്നമല്ല. മിഡിൽ ഈസ്റ്റിലായാലും യൂറോപ്പിലായാലും എനിക്ക് ഫുട്ബാൾ കളിക്കുന്നത് ഇപ്പോഴും ഇഷ്ടമാണ്. ഇതുപോലെ മുന്നോട്ട് പോവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് പരിക്കുകൾ ഒന്നുമില്ലെങ്കിൽ ഞാൻ തീർച്ചയായും 1000 ഗോളുകൾ നേടും', ദുബായിലെ അറ്റ്ലാൻന്റ്റിസ് റോയൽ ഹോട്ടലിൽ നടന്ന അവാർഡ് ദാനച്ചടങ്ങിൽ റൊണാൾഡോ പറഞ്ഞു.

ഫുട്ബോളിൽ ഇതുവരെ 956 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയിട്ടുള്ളത്. ഇനി 44 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ ഫുട്ബോളിൽ ആയിരം ഗോളുകൾ എന്ന പുത്തൻ നാഴികക്കല്ലിലേക്ക് നടന്നു കയറാനും പോർച്ചുഗീസ് ഇതിഹാസത്തിന് സാധിക്കും.

Content Highlights: Cristiano Ronaldo declares ambition to reach 1,000 career goals

dot image
To advertise here,contact us
dot image