'രാജസ്ഥാനെതിരെ ക്യാപ്റ്റൻ ഹാർദിക് തിരിച്ചെത്തുമോ?'; നിർണായക അപ്ഡേറ്റുമായി മുംബൈ ഇന്ത്യൻസ് കോച്ച്

മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഡൽഹി ക്യാപിറ്റൽസിനെതിരെ കഴിഞ്ഞ മത്സരം നഷ്ടമായിരുന്നു

'രാജസ്ഥാനെതിരെ ക്യാപ്റ്റൻ ഹാർദിക് തിരിച്ചെത്തുമോ?'; നിർണായക അപ്ഡേറ്റുമായി മുംബൈ ഇന്ത്യൻസ് കോച്ച്
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടാനൊരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്. രാജസ്ഥാന്റെ ഹോം ​ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ‌ വൈകിട്ട് 7.30നാണ് മത്സരം. ശാരീരികമായ ബുദ്ധിമുട്ടുകളെ തുടർന്ന് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഡൽഹി ക്യാപിറ്റൽസിനെതിരെ കഴിഞ്ഞ മത്സരം നഷ്ടമായിരുന്നു. ഹാർദിക്കിന് പകരം സൂര്യകുമാർ യാദവ് നയിച്ച മുംബൈ മത്സരത്തിൽ ഡൽഹിയോട് പരാജയം വഴങ്ങുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുമെന്ന് പറയുകയാണ് കോച്ച് പരാസ് മാംബ്രെ. മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലാണ് ഹാർദിക്ക് ഇറങ്ങുന്നതിനെ കുറിച്ചുള്ള അപ്ഡേറ്റ് മുംബൈ ഇന്ത്യൻസ് കോച്ച് നൽകിയത്.

'രാജസ്ഥാനെതിരായ മത്സരത്തിൽ ഹാർദിക് തിരിച്ചെത്തും. കഴിഞ്ഞ ദിവസം നടന്ന നെറ്റ് സെഷനിൽ അദ്ദേഹത്തിന് കുറച്ച് നല്ല മണിക്കൂർ കളിക്കാൻ കഴിഞ്ഞു. അതിനാൽ, അദ്ദേഹം ആരോഗ്യവാനാണ്. ഹാർദിക്കിന് പരിക്കേറ്റിട്ടില്ല. അദ്ദേഹത്തിന് സുഖമില്ലായിരുന്നു. അതുകൊണ്ടാണ് കഴിഞ്ഞ മത്സരം അദ്ദേഹത്തിന് നഷ്ടമായത്', മാംബ്രെ വ്യക്തമാക്കി.

ഡൽഹി ക്യാപിറ്റൽസിനോട് പരാജയം വഴങ്ങിയാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത്. മുംബെെ ഇന്ത്യൻസ് കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ തോൽപ്പിച്ച് തുടങ്ങിയെങ്കിലും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ക്യാപിറ്റൽസിനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അതുകൊണ്ടുതന്നെ രാജസ്ഥാനെ തോൽപ്പിച്ച് വിജയവഴിയിലേക്ക് തിരിച്ചെത്തുകയാണ് മുംബെെയുടെ ലക്ഷ്യം. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന മുംബെെയുടെ നായകൻ ഹാർദിക് പാണ്ഡ്യ രാജസ്ഥാൻ റോയൽസിനെതിരെ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.

​അതേസമയം ഗുജറാത്ത് ടൈറ്റൻസിനെതിരെ അവരുടെ തട്ടകത്തിൽ ആവേശവിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്. സഞ്ജു സാംസണിന്റെ അഭാവത്തിൽ കിടിലൻ പ്രകടനമാണ് രാജസ്ഥാൻ ഇത്തവണ കാഴ്ച വെക്കുന്നത്. റിയാൻ പരാഗിന്റെ തകർപ്പൻ ക്യാപ്റ്റൻസിക്ക് കീഴിൽ ഹാട്രിക് ജയം തേടിയാണ് രാജസ്ഥാൻ മുംബെെയ്ക്കെതിരെ ഇറങ്ങുന്നത്.

Content Highlights: IPL 2026: Hardik Pandya Fit To Lead Mumbai Indians against RR says Coach Paras Mhambrey

dot image
To advertise here,contact us
dot image