ടി20 റാങ്കിങ്ങില്‍ വമ്പൻ കുതിപ്പുമായി സഞ്ജു സാംസൺ; ഒറ്റയടിക്ക് മെച്ചപ്പെടുത്തിയത് 25 സ്ഥാനങ്ങള്‍

വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതാണ് റാങ്കിങ്ങിൽ സഞ്ജുവിനെ തുണച്ചത്

ടി20 റാങ്കിങ്ങില്‍ വമ്പൻ കുതിപ്പുമായി സഞ്ജു സാംസൺ; ഒറ്റയടിക്ക് മെച്ചപ്പെടുത്തിയത് 25 സ്ഥാനങ്ങള്‍
dot image

പുതിയതായി പുറത്തുവന്ന ഐസിസി ടി20 ബാറ്റിങ് റാങ്കിങ്ങിൽ കുതിച്ചു കയറി മലയാളി താരം സഞ്ജു സാംസൺ. 2026 ടി20 ലോകകപ്പിലെ വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതാണ് റാങ്കിങ്ങിൽ സഞ്ജുവിനെ തുണച്ചത്. പുതിയ റാങ്കിങ് പ്രകാരം ഒറ്റയടിക്ക് 25 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സഞ്ജു 40-ാം സ്ഥാനത്തെത്തി.

സഞ്ജുവിന് തൊട്ടുമുന്നിലായി വെസ്റ്റിൻഡീസിന്റെ റോവ്‌മൻ പവൽ, ദക്ഷിണാഫ്രിക്കയുടെ റീസ ഹെൻഡ്രിക്‌സ്, പാകിസ്താന്റെ ബാബർ അസം എന്നീ ലോകോത്തര താരങ്ങളാണുള്ളത്. ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ച മാച്ച് വിന്നിങ് പ്രകടനമാണ് റാങ്കിങ്ങിൽ സഞ്ജുവിന് തുണയായത്. 50 പന്തിൽ നിന്നും പുറത്താവാതെ 97 റൺസായിരുന്നു താരം അടിച്ചെടുത്തത്.

Also Read:

874 റേറ്റിങ് പോയിന്‍റുമായി യുവതാരം അഭിഷേക് ശർമയാണ് ഒന്നാം സ്ഥാനത്ത്. അതേസമ‍യം ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ പാകിസ്താൻ താരം സാഹിബ്സാദ ഫർഹാൻ രണ്ടാം സ്ഥാനം സ്വന്തമാക്കി. 848 റേറ്റിങ് പോയിന്‍റുണ്ട് ഫർഹാന്.

Content Highlights: ICC T20 rankings: Sanju Samson jumps 25 places after 97-not-out vs West Indies

dot image
To advertise here,contact us
dot image