'സഞ്ജു നല്‍കിയത് വെടിക്കെട്ട് തുടക്കം'; ടീം മീറ്റിങ്ങില്‍ ഗംഭീറിന്റെ അഭിനന്ദനം, കൈയടിച്ച് ഡ്രസിങ് റൂം

ഇന്ത്യയ്ക്ക് നല്‍കിയ വെടിക്കെട്ട് തുടക്കത്തിനാണ് സഞ്ജുവിനെ കോച്ച് അഭിനന്ദിച്ചത്

'സഞ്ജു നല്‍കിയത് വെടിക്കെട്ട് തുടക്കം'; ടീം മീറ്റിങ്ങില്‍ ഗംഭീറിന്റെ അഭിനന്ദനം, കൈയടിച്ച് ഡ്രസിങ് റൂം
dot image

ടി20 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാസംണെ അഭിനന്ദിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍.

സിംബാബ്‌വെക്കെതിരെ ഓപ്പണറായി ഇറങ്ങി ഇന്ത്യയ്ക്ക് നല്‍കിയ വെടിക്കെട്ട് തുടക്കത്തിനാണ് സഞ്ജുവിനെ കോച്ച് അഭിനന്ദിച്ചത്.

'സഞ്ജു തിരിച്ചുവരികയും മികച്ച തുടക്കം നല്‍കുകയും ചെയ്തു. ഇത് ടീമിനെ വലിയ രീതിയില്‍ സഹായിച്ചു. നിങ്ങള്‍ നന്നായി കളിച്ചു സഞ്ജൂ', ഗംഭീര്‍ മത്സരത്തിന് ശേഷമുള്ള ടീം മീറ്റിങ്ങില്‍ പറഞ്ഞു. ഡ്രസിങ് റൂം സഞ്ജുവിനെ വലിയ കൈയടിയോടെയാണ് അഭിനന്ദിച്ചത്. ഇതോടെ വരും മത്സരങ്ങളില്‍ സഞ്ജു തന്നെ ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

സിംബാബ്‍വെക്കെതിരെ ഫെബ്രുവരി 26ന് നടന്ന നിർണായക മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണറായി തിരിച്ചെത്തിയ സഞ്ജു സാംസണിന്റെ പ്രകടനം ടീമിന് വലിയ ആശ്വാസമായി മാറിയിരുന്നു. ഓപ്പണിങ് കൂട്ടുകെട്ട് പരാജയമായി മാറുന്നത് ഇന്ത്യൻ ടീമിന് ടൂർണമെന്റിലുടനീളം തലവേ​​ദനയായിരുന്നു. എന്നാൽ സിംബാബ്‍വെക്കെതിരായ മത്സരത്തിൽ സഞ്ജു - അഭിഷേക് സഖ്യം 48 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ അടിച്ചെടുത്തത്. സഞ്ജു 15 പന്തിൽ 24 റൺസുമായാണ് മടങ്ങിയത്. സഞ്ജു നൽകിയ വെടിക്കെട്ട് തുടക്കം മറ്റുള്ള ബാറ്റർമാർക്ക് മുതലെടുക്കാൻ കഴിഞ്ഞതോടെ ടീം സ്കോർ 256 റൺസിലെത്തി.

പിന്നാലെ സിംബാബ്‍വെയെ 72 റണ്‍സിന് തകര്‍ക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യ ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഓപ്പണര്‍ റയാന്‍ ബെന്നറ്റ് വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുമായി പൊരുതി നോക്കിയെങ്കിലും 72 റണ്‍സകലെ സിംബാബ്‍വെ അടിതെറ്റി വീണു.

Content Highlights: IND vs ZIM: Gautam Gambhir appreciates Sanju Samson for a Fantastic Start

dot image
To advertise here,contact us
dot image