അടിയോടടി! ഇംഗ്ലണ്ടിനെതിരെ വീണ്ടും വെടിക്കെട്ട്; അത്ഭുതം തുടര്‍ന്ന് വൈഭവ്, ഇത്തവണ ചരിത്രനേട്ടം

ഇം​ഗ്ലണ്ടിനെതിരായ വെടിക്കെട്ട് പ്രകടനത്തോടെ ചരിത്രനേട്ടവും വൈഭവ് സ്വന്തം പേരിലെഴുതിച്ചേർത്തു

dot image

ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ഏകദിന പരമ്പരയിൽ മിന്നും ഫോം തുടർന്ന് ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി. പരമ്പരയിലെ മൂന്നാം ഏകദിന മത്സരത്തിൽ വെറും 31 പന്തിൽ നിന്ന് 86 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. ആറ് ബൗണ്ടറികളും ഒൻപത് സിക്സറുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്.

ഇം​ഗ്ലണ്ടിനെതിരായ വെടിക്കെട്ട് പ്രകടനത്തോടെ ചരിത്രനേട്ടവും വൈഭവ് സ്വന്തം പേരിലെഴുതിച്ചേർത്തു. വെറും 20 പന്തിലാണ് വൈഭവ് അർധസെഞ്ച്വറി തികച്ചത്. അണ്ടർ 19 ഏകദിന ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം സ്വന്തമാക്കുന്ന രണ്ടാമത്തെ അതിവേഗ അർധസെഞ്ച്വറിയാണ്. ഇതിന് മുൻപ് ഈ ഫോർമാറ്റിൽ ഇന്ത്യയ്ക്കായി വേഗത്തിൽ അർദ്ധശതകം നേടിയ ഒരേയൊരു കളിക്കാരൻ റിഷഭ് പന്ത് മാത്രമാണ്. 2016 ൽ നേപ്പാളിനെതിരെ 18 പന്തിലാണ് റിഷഭ് പന്ത് 50 റൺസ് നേടിയത്.

14 വയസ്സുകാരനായ സൂര്യവംശിയുടെ ഈ പ്രകടനം ഈ പരമ്പരയിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ്. ആദ്യ മത്സരത്തിൽ വെറും 19 പന്തിൽ നിന്ന് 48 റൺസ് നേടിയിരുന്നു, തുടർന്ന് രണ്ടാം മത്സരത്തിൽ 34 പന്തിൽ നിന്ന് 45 റൺസ് നേടി. മൂന്ന് മത്സരങ്ങളിലായി അദ്ദേഹത്തിന്റെ റൺസ് 179 ആയി ഉയർന്നു.

Content Highlights: IND vs ENG: Vaibhav Suryavanshi gets second-fastest fifty by an Indian in U19 ODIs

dot image
To advertise here,contact us
dot image