'ഒരു അനുഗ്രഹം, ഒരു ജീവിതകാലത്തെ ഓർമ്മ'; കുട്ടിക്യാപ്റ്റന് രോഹിത്തിന്‍റെ സ്നേഹസമ്മാനം,സന്തോഷം പങ്കുവെച്ച് ആയുഷ്

ആയുഷ് മാത്രേ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം പങ്കുവെച്ചത്

dot image

ഇന്ത്യയുടെ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ആയുഷ് മാത്രേയ്ക്ക് ഒപ്പിട്ട ബാറ്റ് സമ്മാനം നല്‍കി രോഹിത് ശര്‍മ. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായാണ് ആയുഷിന് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ രോഹിത് ബാറ്റ് സമ്മാനമായി നല്‍കിയത്.

ആയുഷ് മാത്രേ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം പങ്കുവെച്ചത്. രോഹിത്തിനൊപ്പം ബാറ്റുപിടിച്ചുനില്‍ക്കുന്ന ചിത്രമാണ് ആയുഷ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 'ഒരു ബാറ്റ്, ഒരു അനുഗ്രഹം, ഒരു ജീവിതകാലത്തെ ഓര്‍മ്മ. നന്ദി രോഹിത് ദാ,' മാത്രെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഐപിഎല്ലിന്റെ 2025 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ മാത്രെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കും. ജൂണ്‍ 24 മുതല്‍ ജൂലൈ 23 വരെയാണ് ഇന്ത്യയുടെ അണ്ടര്‍ 19 ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നത്. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ അഞ്ച് യൂത്ത് ഏകദിനങ്ങളും രണ്ട് മള്‍ട്ടി-ഡേ മത്സരങ്ങളും കളിക്കും.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീം: ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര, മൗല്യരാജ്സിംഗ് ചാവ്ദ, രാഹുല്‍ കുമാര്‍, അഭിഗ്യാന്‍ കുണ്ടു (വൈസ് ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിംഗ് (വിക്കറ്റ് കീപ്പര്‍), ആര്‍ എസ് അംബ്രിഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ ഗുവാം, യുധാജിത്ത്, ഇ യുദാജിത്ത്, ഇ ആദിത്യ റാണ, അന്‍മോല്‍ജീത് സിംഗ്.

Content Highlights: Rohit Sharma gifts Ayush Mhatre signed bat ahead of India U-19's England tour

dot image
To advertise here,contact us
dot image