
പത്തനംതിട്ട: പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇരവിപേരൂർ പാടശേഖരത്ത് ഒഴുക്കിൽപ്പെട്ട 17കാരൻ
കറ്റോട് സ്വദേശി ജെറോ എബ്രഹാം സാബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയും സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജെറോ ഒഴുക്കിൽപ്പെടുകയുമായിരുന്നു. തിരുമൂലപുരം ബാലികാമഠം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച ജെറോ.
Content Highlights: Body of student found after drowning while trying to save friend