
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ എക്കാലത്തേയും മികച്ച ബാറ്റർമാരിൽ ഒരാളാണ് വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് താരം കൈറോൺ പൊള്ളാർഡ്. മുംബൈ ഇന്ത്യൻസിൽ നിന്നും വിരമിച്ച് രണ്ട് വർഷമായെങ്കിലും മേജർ ക്രിക്കറ്റ് ലീഗിൽ മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയായ എംഐ ന്യൂയോർക്കിന് വേണ്ടി ഇന്നും പൊള്ളാർഡ് കളിക്കുന്നുണ്ട്.
മുംബൈ ഇന്ത്യൻസിൽ കോച്ചിങ് സ്ഥാനത്തുള്ള പൊള്ളാർഡ് എംഐ ന്യൂയോർക്കിന് വേണ്ടി തകർപ്പൻ ബാറ്റിങ്ങാണ് ഈ സീസണിൽ നടത്തുന്നത്. ഇന്ന് നടന്ന എംഐ ന്യൂയോർക്ക് സീയേറ്റൽ ഓർക്കാസ് മത്സരത്തിൽ പൊള്ളാർഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങുണ്ടായിരുന്നു. ഓർക്കാസിനെതിരെ 201 റൺസ് പിന്തുടരാൻ ഇറങ്ങിയ എംഐ ഒരു ഓവർ ബാക്കി നിൽക്കെ ലക്ഷ്യം കണ്ടും മത്സരത്തിൽ 10 പന്ത് നേരിട്ട പൊള്ളാർഡ് 26 റൺസ് നേടി വിജയറൺ കുറിച്ചു. നാല് ഫോറും ഒരു സിക്‌സറുമുൾപ്പെടുന്നതാണ് പൊള്ളാർഡിന്റെ ഇന്നിങ്‌സ്.
എംഐ ന്യൂയോർക്കിന്റെല ഈ വർഷത്തെ മൂന്ന് മത്സരത്തിൽ നിന്നുമായി ആദ്യ വിജയമാണിത്. തോറ്റ ആദ്യ രണ്ട് മത്സരത്തിലും പൊള്ളാർഡ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തിൽ ടെക്‌സാസ് സൂപ്പർ കിങ്‌സിനെതിരെ 16 പന്തിൽ 32 റൺസ് നേടിയിരുന്നു. രണ്ടാം മത്സരത്തിൽ സാൻ ഫ്രാൻസിസ്‌കോ യൂണിക്കോൺസിനെതിരെ 16 പന്തിൽ നിന്നും 30 റൺസും പൊള്ളാർഡ് അടിച്ചെടുത്തു.
പൊള്ളാർഡിന്റെ ഈ ബാറ്റിങ് മികവിന് ഇന്നും ആരാധകരുണ്ട്. ഐപിഎല്ലിൽ നിന്നും വെസ്റ്റ് ഇൻഡീസിൽ നിന്നുമെല്ലാം വിരമിച്ചിട്ടും താരം ഇന്നും ഫിനിഷിങ് ലൈനിൽ മുംബൈയുടെ ഫ്രഞ്ചൈസിക്കായി തിളങ്ങുകയാണ്.
KIERON POLLARD IN MLC 2025 🤯
— Johns. (@CricCrazyJohns) June 19, 2025
- 32(16) in the 1st match.
- 30(16) in the 2nd match.
- 26*(10) in the 3rd match.
The Big man is still going strong for MI Franchise. pic.twitter.com/XZgESGn5iy
അതേസമയം ഓർക്കാസിനെതിരെയുള്ള മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ന്യൂയോർക്കിന്റെ വിജയം. ആദ്യം ബാറ്റ് വീശിയ ഓർക്കാസ് കൈൽ മയേഴ്‌സിന്റെ 88 റൺസിന്റെ ബലത്തിലാണ് 200 റൺസ് നേടി. ഷയാൻ ജഹാംഗിർ 43 റൺസും ഹെൻറിച്ച്
+ ക്ലാസൻ 27 റൺസും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ എംഐ മൂന്ന് വിക്കറ്റ് നഷടത്തിൽ 19 ഓവറിൽ ലക്ഷ്യം കണ്ടു. മൊനാങ്ക് പട്ടേൽ 50 പന്തിൽ ഏഴ് സിക്‌സറും എട്ട് ഫോറുമുൾപ്പടെ 93 റൺസ് നേടി. മൈക്കൾ ബ്രേസ്വെൽ പുറത്താകാതെ 50 റൺസും പൊള്ളാർഡ് റൺസും സ്വന്തമാക്കി. പട്ടേലായിരുന്നു കളിയിലെ താരം.
Content Highlights- Kieron Pollard doing it again for MI Newyork