പ്രകൃതി ദുരന്തങ്ങളുടെ സൂചനയോ? 'അന്തകൻ മത്സ്യം' തമിഴ്‌നാട്ടിൽ

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ ഏഴോളം പേർ ഈ അപൂർവ മത്സ്യത്തെ പിടിക്കുന്നതായാണ് കാണുന്നത്

dot image

മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്കസൃഷ്ടിച്ച് ഓർ മത്സ്യം (Oar Fish) തമിഴ്‌നാട്ടിൽ. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ ഏഴോളം പേർ ഈ അപൂർവ മത്സ്യത്തെ പിടിക്കുന്നതാണ് കാണുന്നത്.

'ആഴക്കടലിൽ മാത്രം കാണപ്പെടുന്ന, അന്തകൻ മത്സ്യം എന്നറിയപ്പെടുന്ന ഓർ മത്സ്യം തമിഴ്‌നാട് തീരപ്രദേശത്ത്' എന്നാണ് വീഡിയോയിൽ ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. ജാപ്പനീസ് വിശ്വാസമനുസരിച്ച് ഡൂംസ്ഡേ ഫിഷ് എന്നും വിളിപ്പേരുളള, ആഴക്കടലിൽ കാണപ്പെടുന്ന ഈ മത്സ്യം ചത്തടിയുന്നത് പ്രകൃതിദുരന്തത്തിന്റെ മുന്നറിയിപ്പാണ്. എന്നാൽ, ഇതിന് ശാസ്ത്രീയ സ്ഥിരീകരണമില്ല.

ഈ മത്സ്യം തീരത്തടിയുന്നത് പ്രകൃതി ദുരന്തങ്ങളുടെ സൂചനയാണെന്നാണ് ജപ്പാൻ വിശ്വാസം. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നതിന് മുന്നോട്ടിയായിട്ടാണ് ഇവയെ തീരപ്രദേശത്ത് കാണപ്പെടുന്നതെന്നും ഭൂകമ്പങ്ങൾക്ക് മുൻപും സുനാമിക്ക് മുൻപും ഇവയെ കാണപ്പെടാറുണ്ടെന്നുമാണ് ജപ്പാനിലെ ആളുകൾ പറയുന്നത്.

വെള്ളത്തിനടിയിലെ ഭൂകമ്പ സൂചനകൾ മനസ്സിലാക്കാനും മനുഷ്യർക്ക് മുന്നറിയിപ്പ് നൽകാൻ ഉപരിതലത്തിലേക്ക് ഉയരാനും ഇതിന് കഴിയുമെന്നും അവർ അനുമാനിക്കുന്നു. എന്നിരുന്നാലും, ഈ തിയറി ശാസ്ത്രം ഒരിക്കലും സ്ഥിരീകരിച്ചിട്ടില്ല. ഓർ മത്സ്യങ്ങളെ സാധാരണയായി കടലിന്റെ 656 മുതൽ 3,280 അടി വരെ ആഴത്തിലാണ് കാണാൻ സാധിക്കുക.

Content Highlights- Rare Doomsday Fish, Believed To Be A Warning Sign Of Natural Disaster, Spotted In Tamil Nadu

dot image
To advertise here,contact us
dot image